കുട്ടികള്‍ക്കൊപ്പം കൂടാന്‍ മൊട്ടയായ ഷീനു
രോഷ്‌നി രാജന്‍.എ

കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് വേണ്ടി തലമൊട്ടയടിക്കുകയായിരുന്നു മലപ്പുറംകാരിയായ ഷീനു ദാസ്. കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും താമസസൗകര്യവും നല്‍കുന്ന ഹോപ് ഹോം എന്ന സ്ഥാപനത്തിലെ കൗണ്‍സിലര്‍ കൂടിയാണ് ഷീനു ദാസ്. കീമോ കഴിഞ്ഞെത്തുന്ന കുട്ടികള്‍ മുടിപോയ സങ്കടം പറഞ്ഞപ്പോഴാണ് ഷീനു മൊട്ടയടിക്കാന്‍ തീരുമാനിച്ചത്.

സമൂഹത്തിന്റെ കാഴ്ചയിലെ സ്ത്രീസൗന്ദര്യത്തെ പൊളിച്ചെഴുതുക കൂടിയാണ് ഷീനുവിന് ഈ പ്രവൃത്തി. ‘പെണ്‍കുട്ടികള്‍ നീളന്‍ മുടിയുള്ളവരായിരിക്കണമെന്നുള്ള കാഴ്ചപ്പാടാണ് മാറേണ്ടത്.

കാന്‍സര്‍ രോഗികളായ കുട്ടികളുടെ കാര്യമെടുക്കുകയാണെങ്കില്‍ത്തന്നെ മുടി പോയതില്‍ സങ്കടപ്പെടുന്നത് പണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ക്ക് അത്രത്തോളം വിഷമം കണ്ടിട്ടില്ല. ഇവിടുത്തെ സമൂഹം വ്യക്തികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില നിര്‍മിതികള്‍ കാരണമാണ് ഇത്തരത്തിലുള്ള ചിന്തകള്‍ ഉണ്ടാവുന്നത്. അത് മാറേണ്ടതുണ്ട്’, ഷീനു പറയുന്നു.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.