2005ല്‍ പുറത്തിറക്കിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കെത്തിയ അഭിനേത്രിയാണ് ഹണി റോസ്. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്, റിംഗ് മാസ്റ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ്, കന്നഡ സിനിമകളിലും ഹണി റോസ് അഭിനയിച്ചു.
മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര അഭിനേതാക്കളുടെകൂടെയെല്ലാം വര്‍ക്ക് ചെയ്യാന്‍ ഹണി റോസിന് കഴിഞ്ഞിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ കൂടെ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ്.
മമ്മൂക്ക ഗൗരവക്കാരനാണ്, ദേഷ്യപ്പെടുന്നയാളാണ് എന്നെല്ലാം മുമ്പേ കേട്ടിരുന്നു. എന്നാല്‍, സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ പറഞ്ഞുകേട്ട ആളേയല്ല എന്ന് മനസിലായി – ഹണി റോസ്
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുള്ളതെന്നും അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ഹണി പറഞ്ഞു. മമ്മൂട്ടി ഗൗരവക്കാരനാണ്, ദേഷ്യപ്പെടുന്നയാളാണ് എന്നെല്ലാം മുമ്പേ കേട്ടിരുന്നുവെന്നും എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ പറഞ്ഞുകേട്ട ആളേയല്ലെന്ന് മനസിലായെന്നും നടി പറയുന്നു.
കനല്‍, ഇട്ടിമാണി, ബിഗ് ബ്രദര്‍, മോണ്‍സ്റ്റര്‍ എന്നീ സിനിമകള്‍ മോഹന്‍ലാലിനോടൊപ്പം ചെയ്തെന്നും അദ്ദേഹം സിനിമയോട് കാണിക്കുന്ന പാഷന്‍, ആത്മാര്‍ഥത എന്നിവ മോഹന്‍ലാലില്‍ നിന്നും താന്‍ പേടിച്ചെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
ഒരുപാട് വര്‍ഷത്തെ പരിചയമുള്ളവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും ഒരു പുതുമുഖത്തിന് സിനിമയില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് കംഫര്‍ട്ടബിളാക്കാന്‍ അവര്‍ക്കറിയാമെന്നും ഹണി റോസ് പറഞ്ഞു.
‘മാര്‍ത്താണ്ഡന്‍ സാര്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ ആണ് മമ്മൂക്കക്ക് ഒപ്പമുള്ള സിനിമ. അത്രയും വലിയ മഹാ നടനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ഗൗരവക്കാരനാണ്, ദേഷ്യപ്പെടുന്നയാളാണ് എന്നെല്ലാം മുമ്പേ കേട്ടിരുന്നു. എന്നാല്‍, സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ പറഞ്ഞുകേട്ട ആളേയല്ല എന്ന് മനസിലായി.
മറ്റ് അഭിനേതാക്കളെയും പിന്നണിയിലുള്ളവരെയും പരിഗണിക്കുകയും സമാധാനത്തോടെയും സൗഹൃദപരമായും തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുന്ന ആളുമാണെന്ന് മനസിലായി. ആദ്യ ഷോട്ട് കഴിയുമ്പോഴേക്കും എനിക്കും വളരെ കംഫര്‍ട്ടബിളായി തോന്നി.
ലാല്‍സാറിനൊപ്പമുള്ള എന്റെ ആദ്യ സിനിമ ‘കനല്‍’ ആണ്. ശേഷം ‘ഇട്ടിമാണി’, ‘ബിഗ് ബ്രദര്‍’, ‘മോണ്‍സ്റ്റര്‍’ എന്നിവയാണ് മറ്റ് സിനിമകള്‍. അദ്ദേഹം സിനിമയോട് കാണിക്കുന്ന പാഷന്‍, ആത്മാര്‍ഥത എന്നിവയാണ് അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യം. ഒരുപാട് വര്‍ഷത്തെ പരിചയമുള്ളവരാണവര്‍. ഒരു പുതുമുഖത്തിന് സിനിമയില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് കംഫര്‍ട്ടബിളാക്കാന്‍ അവര്‍ക്കറിയാം,’ ഹണി റോസ് പറയുന്നു.
Content highlight: Honey Rose talks about Mohanlal and Mammootty