കൊല്‍ക്കത്ത: സെപ്തംബര്‍ പതിനാലിന് കേന്ദ്ര സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ഹിന്ദി ദിവസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതിനെതിരെ പശ്ചിമ ബംഗാളില്‍ നിന്നും പ്രതിഷേധം. ഹിന്ദി ദിവസ് അല്ല കരിദിനമാണെന്നായിരുന്നു ബംഗാളില്‍ നിന്നുള്ള ചില ഗ്രൂപ്പുകള്‍ വിഷയത്തില്‍ പ്രതികരിച്ചത്.
ബംഗാളി ഭാഷയുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളോട് വിവേചനപരമായ നിലപാട് സ്വീകരിക്കുകയാണ് കേന്ദ്രമെന്ന വിമര്‍ശനവുമായി ബംഗള പക്കൊ, ജാതിയോ ബംഗള സമ്മേളന്‍ തുടങ്ങിയവരും രംഗത്തെത്തി.
പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനുകളിലും, പോസ്റ്റ് ഓഫീസുകളിലുംമെല്ലാം ബംഗാളി ഭാഷയേക്കാള്‍ തെളിഞ്ഞ് നില്‍ക്കുന്നത് ഹിന്ദിയാണ്. ഇത് എല്ലാ ഭാഷകള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന ഇന്ത്യയുടെ നയത്തിന് എതിരാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഹിന്ദി സെല്ലിന്റെ പ്രവര്‍ത്തനം പുനരാംരഭിച്ചു. ദിനേഷ് ത്രിവേദിയെ ചെയര്‍മാനായും വിവേക് ഗുപ്തയെ പ്രസിഡന്റായും നിയമിച്ചിരുന്നു. ഹിന്ദി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് മമതയുടെ നീക്കമെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ കര്‍ണാടകയിലും പ്രതിഷേധം. ‘ഹിന്ദി ദിന’മായ തിങ്കളാഴ്ച കന്നട അനുകൂല സംഘടനകള്‍ പ്രതിഷേധമാചരിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ കാമ്പയിന്‍ രാഷ്ട്രീയ വിവാദമുയര്‍ത്തിയതിന് പിന്നാലെയാണ് കര്‍ണാടകയിലും പ്രതിഷേധമുയര്‍ന്നത് ‘കന്നഡ ഗൃഹകാര കൂട്ട’യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ കാമ്പയിന്‍ വെള്ളിയാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. കഴിഞ്ഞവര്‍ഷം ഹിന്ദി ദിനം സംസ്ഥാനത്ത് കന്നട സംഘടനകള്‍ കരിദിനമായി ആചരിച്ചിരുന്നു.
ഹിന്ദി ഗൊത്തില്ല ഹോഗോ, നാവു കന്നഡിഗരു, നാവു ദ്രാവിഡരു’ (ഹിന്ദി അറിയില്ല പോകൂ, ഞങ്ങള്‍ കന്നഡിഗര്‍, ഞങ്ങള്‍ ദ്രാവിഡര്‍) എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഇതിനു പുറമെ ‘സെര്‍വ് ഇന്‍മൈ ലാംഗ്വേജ്’ എന്ന ഹാഷ്ടാഗിലും പ്രചാരണം നടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hindi Diwas Should be observed as black day, Say groups promoting Bengali pride