ന്യൂദല്‍ഹി: ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനുള്ള അവകാശത്തിനായി കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നു.
വെള്ളിയാഴ്ച ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ശിരോവസ്ത്രം ധരിച്ചത്തിയതോടെ കോളേജ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോളേജ് ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ചെത്തിയ 40ഓളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
നിയമങ്ങള്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് നിരോധനം കൊണ്ടുവന്നതെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു.
ഹിജാബ് ധരിച്ചെത്തി പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിലെ ആണ്‍കുട്ടികളും ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് രംഗത്തെത്തി.
അതേസമയം, ഹിജാബ് വിവാദത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.
#WATCH | Students wearing hijab denied entry to Govt PU College in Kundapur area of Udupi, Karnataka amid a row on wearing the headscarf in classrooms
“They were not wearing the hijab earlier & this problem started only 20 days ago,” State Education Minister BC Nagesh has said. pic.twitter.com/3pT418rb0y
— ANI (@ANI) February 4, 2022