നിപാ കാലത്ത് നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ല ; നഴ്സസ് അസോസിയേഷനിലെ തട്ടിപ്പ് നിസാരമായി കാണരുതെന്നും ഹൈക്കോടതി
Kannur Nurses Stike
നിപാ കാലത്ത് നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ല ; നഴ്സസ് അസോസിയേഷനിലെ തട്ടിപ്പ് നിസാരമായി കാണരുതെന്നും ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 5:16 pm

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ ഹൈക്കോടതി. സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാന്‍ ആവില്ലെന്നും നിപ്പാ കാലത്ത് നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ലെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുച്ഛമായ ശമ്പളം കിട്ടുന്ന നഴ്സുമാരാണ് വഞ്ചിക്കപ്പെട്ടത്. പ്യൂണിന് 25000 രൂപ ശമ്പളം കിട്ടുമ്പോഴാണ് നഴ്സുമാര്‍ക്ക് പതിനായിരത്തില്‍ താഴെ ശമ്പളം കിട്ടുന്നത്. ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്.

തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

മാസവരി സംഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

WATCH THIS VIDEO: