കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാല്‍ കേസില്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണം സ്റ്റേ ചെയ്യണമെന്നുള്ള ഇ.ഡിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ശേഖരിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയോ അറസ്റ്റ് ചെയ്യാനോ പാടില്ല. അതേസമയം ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക