Advertisement
Daily News
ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി ഹെല്‍മെറ്റ് സൗജന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Mar 29, 01:30 pm
Tuesday, 29th March 2016, 7:00 pm

helmet
തിരുവനന്തപുരം:  ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില്‍പന നടത്തുന്നവര്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ഹെല്‍മെറ്റ് നല്‍കണമെന്ന് നിര്‍ദേശം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. ഏപ്രില്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. നമ്പര്‍ പ്ലേറ്റ്, കണ്ണാടി എന്നിവയും സൗജന്യമായി നല്‍കണം. ഐ.എസ്.ഐ ഗുണനിലവാരമുള്ളവയായിരിക്കണം ഹെല്‍മെറ്റുകള്‍ എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.