Kerala Weather
വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 25, 02:24 am
Friday, 25th October 2019, 7:54 am

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായിമാറി. ലക്ഷദ്വീപിന് വടക്കു ഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്ന വഴിയിലല്ല കേരളമെങ്കിലും വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മഹാരാഷ്ട്ര തീരത്തിന് തീരത്തിനു 360 കിലോമീറ്റര്‍ ദൂരത്തുള്ള ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നും ആദ്യം വടക്കു കിഴക്കു ദിശയിലേക്കും പിന്നീട് ദിശമാറി ഒമാന്‍ തീരത്തേക്കും മാറുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതേ തുടര്‍ന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ