Kerala News
വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ പുഴകള്‍ കര കവിഞ്ഞൊഴുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 30, 02:26 am
Thursday, 30th July 2020, 7:56 am

കോഴിക്കോട്: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടരുകയാണ്. കാട്ടിനുള്ളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. തൊട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകുകയാണ്. പ്രദേശത്തെ ഏഴ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു.

മുള്ളന്‍കുന്ന് നിടുവാന്‍ പുഴ കരകവിഞ്ഞ് ഒഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകിക്കാടിനടുത്ത് തുരുത്തില്‍ കുടുങ്ങിയ രണ്ടു പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മഴ ശക്തമാവുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ജില്ലയിലെ മണാര്‍കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. നാലു കുടുംബങ്ങളെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ റെയില്‍പാതയില്‍ മണ്ണിടിഞ്ഞ സാഹചര്യത്തില്‍ ഇതിന്റെ അറ്റകുറ്റ പണികള്‍ ഇന്ന് നടക്കും. ജനശതാബ്ദി ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ