സ്പോര്‍ട്സ് ഡെസ്‌ക്1 min
[]ന്യൂദല്‍ഹി: 2008 ##ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷഹ്‌സാദ് അഹമ്മദിന്റെ ഹരജിയില്‍ ഹൈക്കോടതി ദല്‍ഹി പോലീസിന്റെ അഭിപ്രായം ആരാഞ്ഞു.
കഴിഞ്ഞ ജുലൈ 30 നാണ് ഷഹ്‌സാദിന് സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെ ഷെഹ്‌സാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഷഹ്‌സാദിന്റെ അപ്പീലില്‍ ദല്‍ഹി പോലീസിന്റെ അഭിപ്രായം ആരാഞ്ഞ ഹൈക്കോടതി നവംബര്‍ 11നകം പ്രതികരണം അറിയിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷയും ഷഹ്‌സാദ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലും കോടതി പോലീസിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
“ഷെഹ്‌സാദിന്റെ അപേക്ഷ സ്വീകരിച്ചു. വിഷയത്തില്‍ പോലീസിന് നോട്ടീസ് അയച്ചിരിക്കുകയാണ്. അടുത്ത ഹിയറിങ്ങഇല് ഇത് ഫയലില്‍ സ്വീകരിക്കും. കോടതി അറിയിച്ചു.