Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍ക്കാന്‍ കിവീസ് പട; തകര്‍പ്പന്‍ സ്‌ക്വാഡ് പുറത്ത് വിട്ടു!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 12, 05:25 am
Sunday, 12th January 2025, 10:55 am

ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

ടൂര്‍ണമെന്റില്‍ കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. മികച്ച സ്‌ക്വാഡുമായാണ് കിവീസ് പട 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറിന്റെ നേതൃത്വത്തിലാണ് കിവീസ് ഇറങ്ങുന്നത്. 2017ലാണ് ന്യൂസിലാന്‍ഡ് അവസാനമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചത്.

ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാതം, മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്യംസണ്‍ എന്നിവരടങ്ങുന്ന ശക്തമായ അനുഭവ സമ്പത്തുള്ള താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. വില്യംസണ്‍ 2013ലെ ടൂര്‍ണമെന്റും കളിച്ചിട്ടുണ്ട്.

ആദ്യമായാണ് ന്യൂസിലാന്‍ഡിനെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ മിച്ചല്‍ നയിക്കുന്നത്. മൈക്കല്‍ ബ്രേസ്വെല്‍, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ക്കൊപ്പം അദ്ദേഹം സ്പിന്‍ ബൗളിങ് ഓപ്ഷന്‍ കൈകാര്യം ചെയ്യും. ഇത്തവണ കിരീടം ലക്ഷ്യം വെച്ചാണ് ടീം ഇറങ്ങുന്നത്.

ഡെവണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, വില്യംസണ്‍ എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ് നിരയാണ് കിവീസിന്റേത്.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര, ബെന്‍ സിയേഴ്സ്, നഥാന്‍ സ്മിത്ത്, കാനീവില്‍, വില്‍ യങ്

Content highlight: New Zealand Announce 2025 Champions Trophy 2025