കൊല്‍ക്കത്ത: അനുവാദമില്ലാതെ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പാര്‍ട്ടി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിഖ മിത്ര. തന്റെ അറിവില്ലാതെയാണ് ബി.ജെ.പി തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി നേരത്തെ തന്നെ ശിഖ രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ശിഖ പ്രതികരണം നടത്തിയത്. ബി.ജെ.പിയുടേത് തീര്‍ത്തും വ്യത്യസ്തമായ രീതിയാണെന്നും തന്നെക്കൊണ്ട് ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയില്‍ ചേരാന്‍ പറ്റില്ലെന്നും ശിഖ പറഞ്ഞു.
” ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എന്റെ പേര് പ്രഖ്യാപിച്ചതായി മാധ്യമങ്ങളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്. അവര്‍ നമ്മളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ്, എനിക്ക് എങ്ങനെ ബി.ജെ.പിയില്‍ ചേരാനാകും, പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്നാണ് തോന്നുന്നത്,” ഇന്ത്യാ ടുഡേയോട് അവര്‍ പറഞ്ഞു.
ചൗരിംഗീ നിയമസഭാ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യ ശിഖ മിത്രയെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ തന്റെ പേര് സമ്മതമില്ലാതെയാണ് പ്രഖ്യാപിച്ചതെന്നും താന്‍ മത്സരിക്കുന്നില്ലെന്നും അറിയിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി നേതാവും കുടുംബസുഹൃത്തുമായ സുവേന്തുു അധികാരിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതെന്നും ശിഖ മിത്ര പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക