'ക്ഷേത്ര ആചാരം ലംഘിച്ച ഒരുത്തനെയും വെറുതെ വിടില്ല'; നസ്രിയക്കും ഫഹദിനും എതിരെ വിദ്വേഷ പ്രചരണം
Entertainment
'ക്ഷേത്ര ആചാരം ലംഘിച്ച ഒരുത്തനെയും വെറുതെ വിടില്ല'; നസ്രിയക്കും ഫഹദിനും എതിരെ വിദ്വേഷ പ്രചരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st November 2024, 4:50 pm

കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായത്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നസ്രിയയും ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു.

വിവാഹത്തിന് ക്ഷേത്രത്തില്‍ എത്തിയ ഇരുവരുടെയും ഫോട്ടോസ് വൈറലായതിന് പിന്നാലെ വിദ്വേഷ പ്രചരണവുമായി എത്തിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദിയായ അഡ്വക്കേറ്റ് കൃഷ്ണ രാജ്.

കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടെന്നാണ് പറയുന്നത്. വിവിധ വിഷയങ്ങളില്‍ നിരന്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്ന തീവ്ര ഹിന്ദുത്വവാദിയാണ് കൃഷ്ണ രാജ്.

സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥയെന്നും ഏത് അണ്ടനും അടകോഴനും ക്രിസ്ത്യാനിക്കും മുസ്‌ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാമെന്നും കൃഷ്ണ രാജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒപ്പം ക്ഷേത്രത്തില്‍ നിന്നുള്ള താരങ്ങളുടെ ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്.

അഡ്വകേറ്റ് കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്‌ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും.

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം.

Adv. Krishna Raj, Fahadh Faasil

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോസ്:

Content Highlight: Hate Post Against Fahadh Faasil And Nazriya For Entering The Temple In Sushin Shyam’s Marriage