ഹരിയാനയില്‍ ബി.ജെ.പിക്ക് എളുപ്പമല്ല; നാല്‍പ്പത് സീറ്റുകളില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം
assembly elections
ഹരിയാനയില്‍ ബി.ജെ.പിക്ക് എളുപ്പമല്ല; നാല്‍പ്പത് സീറ്റുകളില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 6:17 pm

ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശനിയാഴ്ച്ച അവസാനിക്കുമ്പോള്‍ ഹരിയാനയിലെ 99 സീറ്റുകളില്‍ കുറഞ്ഞത് 4ം സീറ്റിലെങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ ത്രികോണപോരാട്ടവും.

സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധികളും ആഭ്യന്തര പ്രശ്‌നങ്ങളും നേരിടുന്നുണ്ടെങ്കില്‍ കൂടി ബി.ജെ.പിയുമായി എതിരിട്ട് നില്‍ക്കാന്‍ കഴിയുന്നതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്നതുമായ പാര്‍ട്ടി കോണ്‍ഗ്രസാണ്.

സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളുടേയും പ്രമുഖ നേതാക്കളെല്ലാം തന്നെ കടുത്ത മത്സരമാണ് അഭിമുഖികരിക്കേണ്ടി വരുന്നത്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ജെ.പി നഡ്ഡാ, സ്മൃതി ഇറാനി, ജയറാം താക്കൂര്‍ അടക്കം ബി.ജെ.പിയുടെ പ്രമുഖരെല്ലാം തന്നെ ഒന്നില്‍ കൂടുതല്‍ തവണ ഹരിയാനയില്‍ പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഹരിയാനയില്‍ പ്രചാരണത്തിന് എത്തിയിരുന്നില്ല. രാഹുല്‍ രണ്ട് തവണ മാത്രമാണ് ഹരിയാനയില്‍ സന്ദര്‍ശനം നടത്തിയതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ ദല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഒരു തവണ പോലും ഹരിയാനയില്‍ എത്തിയിട്ടില്ല.

എന്നാല്‍ 90 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 79-87 സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് ഒന്നുമുതല്‍ ഏഴ് സീറ്റുകള്‍ വരെ മാത്രം നേടി തകര്‍ന്നടിയുമെന്നുമായിരുന്നു ഐ.എ.എന്‍.എസ്-സീവോട്ടര്‍ സര്‍വേ ഫലത്തില്‍ പറയുന്നത്.

ബി.ജെ.പിക്ക് 47.5 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 21.4, ജനനായക് ജനതാ പാര്‍ട്ടിക്ക് (ജെ.ജെ.പി) 9.3, മറ്റുള്ളവര്‍ക്ക് 21.4 ശതമാനവുമാണു ലഭിക്കുകയെന്നും സര്‍വ്വേയില്‍ പറയുന്നുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റ് നേടിയിരുന്നു. 33.2 ശതമാനം വോട്ടുവിഹിതമായിരുന്നു അവര്‍ക്കു ലഭിച്ചത്. അതേസമയം ഐ.എന്‍.എല്‍.ഡിക്ക് 24.1 ശതമാനം വോട്ടും 19 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിനാവട്ടെ, 20.6 ശതമാനം വോട്ടും 15 സീറ്റുമാണു ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ