ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ കര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
തുടര്‍ന്നു നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. ഇതോടെ നാല് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന മത്സരത്തില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.
A batting blitz from Tilak Varma and calm with the ball late helps India to a 2-1 T20I series lead in South Africa 👏#SAvIND 📝 https://t.co/KLYhwN5ljl pic.twitter.com/CPrZQ9cY3j
— ICC (@ICC) November 13, 2024
ഇന്ത്യക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് കാണിച്ചത് അര്‍ഷ്ദീപ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. നാല് ഓവറില്‍ 37 റണ്‍സായിരുന്നു താരം വിട്ടുകൊടുത്തത്. തരത്തിന് പുറമേ വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രോട്ടിയാസിന്റെ ഡേവിഡ് മില്ലറിനെ 18 റണ്‍സിന് പറഞ്ഞയച്ച പാണ്ഡ്യ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. ടി-20യില്‍ ഡേവിഡ് മില്ലറിന്റെ വിക്കറ്റുകല്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ താരമാകാനാണ് ഹര്‍ദിക്കിന് സാധിച്ചത്. ടി-20 ക്രിക്കറ്റില്‍ ആറ് തവണയാണ് ഹര്‍ദിക്ക് മില്ലറിനെ പുറത്താക്കിയത്.
ഹര്‍ദിക് പാണ്ഡ്യ – 6*
റാഷിദ് ഖാന്‍ – 4
ഡ്വെയ്ന്‍ പ്രെട്ടോറിയസ് – 4
ലസിത് മലിങ്ക – 4
തബ്രായിസ് ഷംസി – 4
ഡ്വെയിന്‍ ബ്രാവോ – 4
ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് വണ്‍ ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മയാണ്. 56 പന്തില്‍ 7 സിക്സും 8 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടി പുറത്താക്കാതെയാണ് താരം വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. 22ാം വയസില്‍ താരം ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറിയാണ് നേടിയത്.
A maiden century for Tilak Varma in international cricket 💯🤩#SAvIND 📝: https://t.co/pBANDkwZJg pic.twitter.com/Axy3un9cPH
— ICC (@ICC) November 13, 2024
എന്നാല് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ മത്സരത്തില്‍ മര്‍ക്കോ യാന്‍സന്‍ എറിഞ്ഞ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിലും താരം പൂജ്യം റണ്‍സിന് പുറത്തായി ആരാധകരെ നിരാശരാക്കിയിരുന്നു.
പ്രോട്ടീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയതും യാന്‍സനായിരുന്നു. അവസാന ഘട്ടത്തില്‍ 54 റണ്‍സ് ആണ് താരം നേടിയത്. 17 പന്തില്‍ 5 സിക്സും 4 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട്. 317 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 16ാം പന്തിലായിരുന്നു താരം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഫോര്‍മാറ്റിലെ തന്റെ ആദ്യ ഫിഫ്റ്റിയാണിത്. മാത്രമല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ 41 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 25 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു റണ്‍സിനും പുറത്തായിരുന്നു. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സും രമണ്‍ദീപ് സിങ് 15 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
പ്രോട്ടിയാസിന് വേണ്ടി മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ചത് കേശവ് മഹാരാജ്, ആന്‍ഡ്ലി സിമിലേന്‍സ് എന്നിവരാണ്. രണ്ടു വിക്കറ്റ് വീതമാണ് ഇരുവരും നേടിയത്.
Content Highlight: Hardik Pandya In Great Record Achievement Against David Miller