ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് മഞ്ജിമ മോഹന്‍. മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ സിനിമയിലേക്കെത്തിയത്. ബാലതാരമായി തിളങ്ങിയ മഞ്ജിമ നിവിന്‍ പോളി നായകനായെത്തിയ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി അരങ്ങേറിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ മഞ്ജിമ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
തമിഴ് സിനിമയുമായും ചെന്നൈയുമായുമുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ മോഹന്‍. കുട്ടിക്കാലത്ത് പലപ്പോഴും ചെന്നൈയില്‍ വരറുണ്ടെന്നും അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ തനിക്ക് അത്ര ഓര്‍മയില്ലെന്നും മഞ്ജിമ പറഞ്ഞു. പ്ലസ് ടു സമയത്ത് വെക്കേഷന്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍ പോയിരുന്നെന്നും അന്ന് അവിടെ വെച്ച് സൂര്യയുടെ അയന്‍ എന്ന ചിത്രം കണ്ടെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.
ആ സിനിമയുടെ എക്‌സ്പീരിയന്‍സ് തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ഒരുപാട് ആഘോഷിച്ചാണ് ആ സിനിമ കണ്ടതെന്നും മഞ്ജിമ പറഞ്ഞു. പിന്നീട് ഏത് തമിഴ് സിനിമ കാണാന്‍ തോന്നിയാലും താന്‍ ചെന്നൈയില്‍ പോയാണ് കാണുന്നതെന്നും അത്ര മാത്രം ഇമോഷണല്‍ കണക്ഷന്‍ ചെന്നൈയുമായി തനിക്ക് ഉണ്ടെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.
ഡിഗ്രി ചെയ്തത് ചെന്നൈയിലായിരുന്നെന്നും തമിഴ്‌നാടുമായും തമിഴ് സിനിമയുമായും സിങ്ക് ഉണ്ടായത് ആ സമയത്തായിരുന്നെന്നും മഞ്ജിമ മോഹന്‍ പറഞ്ഞു. തന്റെ സീനുകളില്‍ ഒരിക്കലും തനിക്ക് തൃപ്തിയാകാറില്ലെന്നും മഞ്ജിമ പറഞ്ഞു. എല്ലാവരും നന്നായി എന്ന് പറഞ്ഞാലും തനിക്ക് അത് വിശ്വാസമാകില്ലെന്നും മഞ്ജിമ പറയുന്നു.
വടക്കന്‍ സെല്‍ഫിയിലെ ഇമോഷണല്‍ സീനിന് സെറ്റിലെല്ലാവരും കൈയടിച്ചെങ്കിലും തിയേറ്ററിലെത്തിയപ്പോള്‍ അത് ട്രോള്‍ മെറ്റീരിയലായി മാറിയെന്നും മഞ്ജിമ പറഞ്ഞു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു മഞ്ജിമ മോഹന്‍.
‘തമിഴ്‌നാടുമായിട്ട് ചെറുപ്പം തൊട്ട് ബന്ധമുണ്ട്. കുട്ടിക്കാലത്ത് എപ്പോഴൊക്കെയോ ചെന്നൈയില്‍ വന്നിട്ടുണ്ട്. എന്നാല്‍ അന്നത്തെ കാര്യങ്ങള്‍ അധികമൊന്നും ഇപ്പോള്‍ ഓര്‍മയില്ല. പ്ലസ് ടു സമയത്ത് ചെന്നൈയില്‍ വെക്കേഷന് വന്നപ്പോള്‍ സൂര്യയുടെ അയന്‍ എന്ന സിനിമ കണ്ടു. വല്ലാത്ത ഒരു എക്‌സ്പീരിയന്‍സായിരുന്നു അത്. അത്രക്ക് ആഘോഷിച്ച സിനിമാ എക്‌സ്പീരിയന്‍സ് വേറെയുണ്ടായിട്ടില്ല.
പിന്നീട് തമിഴ് സിനിമ കാണാന്‍ വേണ്ടി മാത്രം ചെന്നൈയില്‍ പോകാന്‍ തുടങ്ങി. ഡിഗ്രി പഠനം ചെന്നൈയിലായിരുന്നു. ആ സമയത്ത് ഈ നാടുമായി ഇമോഷണലി കണക്ടായി. സിനിമ ചെയ്യുമ്പോള്‍ ഒരിക്കലും എന്റെ സീനില്‍ എനിക്ക് തൃപ്തി തോന്നില്ല. കുറച്ചുകൂടി ബെറ്ററാക്കാമെന്ന് തോന്നും. ഒരു വടക്കന്‍ സെല്‍ഫിയിലെ ഇമോഷണല്‍ സീന്‍ ചെയ്തപ്പോള്‍ സെറ്റിലുള്ളവര്‍ക്ക് അത് ഇഷ്ടമായി. എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ ആ സീന്‍ ട്രോള്‍ മെറ്റീരിയലായി മാറി,’ മഞ്ജിമ മോഹന്‍ പറഞ്ഞു.
Content Highlight: Manjima Mohan saying she watched Suriya’s Ayan movie from Tamilnadu