അവരുടെ ഭാവിയെന്താണെന്ന് അറിയില്ല, എല്ലാ ക്രെഡിറ്റും ശ്രീലങ്കയ്ക്ക്; പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്
Sports News
അവരുടെ ഭാവിയെന്താണെന്ന് അറിയില്ല, എല്ലാ ക്രെഡിറ്റും ശ്രീലങ്കയ്ക്ക്; പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 8:04 am

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുത്തിരിക്കുകയാണ് ശ്രീലങ്ക. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ സമനിലയില്‍ ഓള്‍ ഔട്ട് ആയപ്പേള്‍ രണ്ടാമത്തെ മത്സരത്തില്‍ 32 റണ്‍സിനുമാണ് പരാജയപ്പെട്ടത്.

ഇപ്പോള്‍ പരമ്പരയെക്കുറിച്ച് ഹര്‍ഭജന്‍ സിങ് പി.ടി.ഐയോട് സംസാരിച്ചിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും ഭാവിയെക്കുറിച്ചും മത്സരത്തിന്റെ ക്രെഡിറ്റ് ശ്രീലങ്കയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ എങ്ങനെയാണ് അവരുടെ (വിരാട് കോഹ്‌ലി, രോഹിത് ശര്‍മ) ഭാവി പ്ലാന്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല, കുറച്ച് കാലമായി അവര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു,

പിന്നെ ചിലപ്പോഴൊക്കെ നിങ്ങള്‍ വിജയിക്കും, ചിലപ്പോള്‍ നിങ്ങള്‍ പരാജയപ്പെടും. ഇത് സ്‌പോര്‍ട്‌സാണ്, ക്രെഡിറ്റ് ഞാന്‍ ശ്രീലങ്കയ്ക്കാണ് കൊടുക്കുക. അവര്‍ നന്നായി കളിച്ചു, അവര്‍ ഇന്ത്യയേക്കാള്‍ നന്നായി കളിച്ചു,’ ഹര്‍ഭജന്‍ സിങ് പി.ടി.ഐയോട് പറഞ്ഞു.

ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവെച്ചത്. സമനിലയില്‍ കലാശിച്ച ആദ്യ മത്സരത്തില്‍ 58 റണ്‍സും രണ്ടാം മത്സരത്തില്‍ 64 റണ്‍സും അവസാന മത്സരത്തില്‍ 35 റണ്‍സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും രോഹിത്താണ്.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.

 

Content Highlight: Harbhajan Singh Talking About Sri Lanka