മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവിലെ ആം ആദ്മി പാര്‍ട്ടി എം.പിയുമായ ഹര്‍ഭജന്‍ സിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുജന ബജറ്റില്‍ കടുത്ത വിമര്‍ശനമാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുത്ത ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബജറ്റ് ലാഭം ഉണ്ടാക്കിയതെന്നാണ് താരം പറഞ്ഞത്.
എ.എന്‍.ഐയോട് സംസാരിക്കവെ കേന്ദ്രസര്‍ക്കാറിനെതിരെ കനത്ത വിമര്‍ശനമാണ് ഹര്‍ഭജന്‍ ഉന്നയിച്ചത്. അമൃത്സര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വിപുലീകരിക്കാന്‍ ഹര്‍ഭജന്‍ നേരത്തെ പറഞ്ഞിരുന്നു. വിദേശ പഠനത്തിന് വലിയ സാധ്യതകള്‍ ഉണ്ടാകുമ്പോള്‍ അമൃത്സറില്‍ വിമാനങ്ങള്‍ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും അതുകൊണ്ട് ദല്‍ഹിയിലേക്ക് മറ്റും പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യസഭയില്‍ സംസാരിക്കാന്‍ ഞാനൊരു അഭ്യര്‍ത്ഥന സമര്‍പ്പിച്ചെങ്കിലും അവസരം ലഭിച്ചില്ല. അമൃത്‌സര്‍ലെ വിമാനത്താവളം വികസിപ്പിക്കുന്ന കാര്യം ഉന്നയിക്കാമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. നിലവില്‍ അമര്‍സറില്‍ നിന്ന് യു.എസിലേക്കും കാനഡയിലേക്കും നേരിട്ടുള്ള വിമാനങ്ങള്‍ ഒന്നും ഇല്ല. പഞ്ചാബില്‍ നിന്നുള്ള ആളുകളെ ഡല്‍ഹിയിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നത് ഇതാണ്, മാത്രമല്ല വിദേശത്ത് പഠനം നടത്തുന്ന ആളുകള്‍ക്ക് അടിയന്തരമായി നാട്ടിലെത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.’ഹര്‍ഭജന്‍ പറഞ്ഞു.
മാത്രമല്ല കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതോടെ പ്രതിപക്ഷം നീതി ആയോഗ് ബഹിഷ്‌കരിച്ചിരുന്നു.
‘ഭഗവന്ത് മാനെപോലുള്ള നേതാക്കള്‍ പറഞ്ഞപോലെ ബജറ്റ് പ്രഖ്യാപിച്ചത് ഒട്ടും തൃപ്തികരമല്ല. ഈ വിഷയത്തില്‍ ഞാന്‍ എന്റെ പാര്‍ട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഈ ബജറ്റിന് സാധിച്ചിട്ടില്ല.
#WATCH | Rajya Sabha MP Harbhajan Singh says, “In the last three days, I have submitted a notice for the question hour but I didn’t get the opportunity to speak. My issue was to expand Amritsar airport. Since there is no direct flight from Amritsar to America or Canada, the… pic.twitter.com/tc7d5wHcwj
എന്റെ അഭിപ്രായത്തില്‍ ഈ ബജറ്റിന്റെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിന് പകരം ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രം പരിമിതപ്പെടുകയാണ്. ബജറ്റില്‍ ധാരാളം നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാമായിരുന്നു. വിദ്യാഭ്യാസം, ഗ്യാസ് മേഖലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല, ഗവണ്‍മെന്റ് എല്ലാത്തിന്റെയും വില വര്‍ധിപ്പിച്ചു,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
Content Highlight: Harbhajan Singh Talking About Farmers