മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവനും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. അന്ന് ചുവന്നകണ്ണുകളുമായി മൈതാനം വിടുന്ന ശ്രീയുടെ മുഖം ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല.
സംഭവം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. അന്ന് അങ്ങനെ ചെയ്തതില്‍ കുറ്റബോധമുണ്ടെന്ന് ഭാജി വെളിപ്പെടുത്തി.
“” സംഭവിച്ചത് സംഭവിച്ചു. പലരും അതിനെകുറിച്ച് ഇപ്പോഴും സംസാരിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ തിരിച്ചു പോയി എന്തെങ്കിലും തിരുത്തണമെങ്കില്‍ തിരുത്തും. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. കുറ്റബോധമുണ്ട്-ഹര്‍ഭജന്‍ പറഞ്ഞു.
ബിഗ്‌ബോസ് 12 ന്റെ വേദിയില്‍ അന്നത്തെ വിവാദ അടിയില്‍ വിശദീകരണവുമായി ശ്രീശാന്ത് രംഗത്ത് എത്തിയിരുന്നു. അന്ന് ഭാജി തന്റെ മുഖത്തടിച്ചില്ലെന്ന വിശദീകരണമാണ് ശ്രീ നല്‍കിയത്.
ഞങ്ങള്‍ ഇപ്പോഴും നല്ല ബന്ധത്തിലാണ്. പരസ്പരം സഹോദരന്‍മാരായാണ് ഞങ്ങള്‍ കാണുന്നതെന്നും അഭിമുഖത്തില്‍ ഹര്‍ഭജന്‍ വ്യക്തമാക്കി.