Cricket
സഞ്ജുവിന്റെ രാജസ്ഥാനേക്കാൾ മികച്ച സ്പിന്നർമാരുള്ളത് ആ ടീമിനാണ്; വെളിപ്പെടുത്തലുമായി ഇന്ത്യൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 04, 06:27 am
Saturday, 4th May 2024, 11:57 am

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്നിങ്‌സ് 18.5 ഓവറില്‍ 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇപ്പോഴിതാ കൊല്‍ക്കത്ത ടീമിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

‘കൊല്‍ക്കത്ത മികച്ച പ്രകടനമാണ് ഈ സീസണില്‍ നടത്തുന്നത്. എന്റെ അഭിപ്രായത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെക്കാള്‍ മികച്ച സ്പിന്നര്‍മാര്‍ ഉള്ള ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്. പ്ലേ ഓഫ് മത്സരങ്ങളില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്നതിനാല്‍ കൊല്‍ക്കത്ത അവിടെയും മികച്ച ആധിപത്യം കാണിക്കും. സ്റ്റാര്‍ക്ക് ഉള്‍പ്പെടെ അവരുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്,’ ഹര്‍ഭജന്‍ സിങ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

നിലവില്‍ 10 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും മൂന്നു തോല്‍വിയും അടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇനിയും നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് കൊല്‍ക്കത്ത.

മെയ് അഞ്ചിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ഏകാനാ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Harbajan Singh Talks about Kolkata Knight Riders