ചെന്നൈ: അമ്പതാം പിറന്നാള്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രമ്യാ കൃഷ്ണന്‍. തന്റെ കുടുംബത്തിനൊപ്പമാണ് താരം ജന്മദിന മാഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. 1970 സെപ്തംബര്‍ 15 ന് ചെന്നൈയിലാണ് രമ്യ കൃഷ്ണന്‍ ജനിച്ചത്. 13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്.
മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ രമ്യാ കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്.
ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍, ആടുപുലിയാട്ടം, ആകാശഗംഗ 2 തുടങ്ങി മുപ്പതിലധികം മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം (1999 , 2009) , തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച അഭിനേത്രിക്കുള്ള പ്രത്യേക പുരസ്‌കാരം (1999 ) നന്ദി പുരസ്‌കാരം (1998 , 2009) തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ രമ്യാ കൃഷ്ണന് ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, രജനികാന്ത്, ചിരംജീവി, ശിവാജി ഗണേശൻ, ജയ്ശങ്കർ, എൻടിരാമ റാവു, അക്കിനേനി നാഗേശ്വര റാവു, അക്കിനേനി നാഗാർജുന, നാഗേഷ്, എംഎൻ നമ്പ്യാർ, ധർമേന്ദ്ര, നന്ദമുരി ബാലകൃഷ്ണ, നന്ദമുരി ഹരികൃഷ്ണൻ, രാജ്‌പ്രഷ്, രാജ്കുമാർ, ശിവരാജ്കുമാർ, സുദീപ്, സുമൻ, സത്യരാജ്, വിജയകാന്ത്, മഹേഷ് ബാബു, ശ്രീകാന്ത്, ചിരഞ്ജീവി, മോഹൻ ബാബു, , ശരത് കുമാർ, എൻ ടി രാമ റാവു ജൂനിയർ, അക്കിനേനി നാഗ ചൈതന്യ, കാർത്ത് , ജയറാം, അഖിൽ അക്കിനേനി, ഗോവിന്ദ, ഷാരൂഖ് ഖാൻ, തുടങ്ങി ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും കൂടെ രമ്യ കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിനൊപ്പമുള്ള പടയപ്പ എന്ന സിനിമ രമ്യയുടെ കരിയറിലെ ബ്രേക്കിംഗ് റോള്‍ ആയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക