national news
പെണ്ണായതുകൊണ്ടാണ്, ആണായിരുന്നെങ്കില്‍ കോളര്‍ പിടിച്ച് മെമ്മോ വാങ്ങിപ്പിക്കുമായിരുന്നു; കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 18, 11:22 am
Monday, 18th January 2021, 4:52 pm

ഭോപ്പാല്‍: സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കാമിനി താക്കൂറിനെ ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ഷ് വിജയ് ഗെലോട്ടിനെതിരെ പ്രതിഷേധം കനക്കുന്നു. വിജയ് ഗെലോട്ട് കാമിനി താക്കൂറിനോട് അപമര്യാദയായി സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

മധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള രത്ലാം ജില്ലയിലെ സൈലാന പട്ടണത്തിലാണ് സംഭവം നടന്നത്. കര്‍ഷകരെ പിന്തുണച്ച് കേന്ദ്രത്തിന്റെ മൂന്ന് വിവാദ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ട്രാക്ടര്‍ റാലി നടത്തിയിരുന്നു.

പിന്നീട് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒരു ജനക്കൂട്ടം മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ എസ്.ഡിഎം ഓഫീസിലെത്തി. കാമിനി താക്കൂര്‍ പുറത്തുകടക്കാന്‍ സമയമെടുത്തപ്പോള്‍ ഗെലോട്ട് ഉദ്യോഗസ്ഥയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു.

”നിങ്ങള്‍ ഒരു സ്ത്രീയാണ്. നിങ്ങള്‍ ഒരു ആണായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ കോളര്‍ പിടിച്ച് മെമ്മോ നിങ്ങള്‍ക്ക് കൈമാറുമായിരുന്നു,” ഗെലോട്ട് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

സംഭവത്തിന് പിന്നാലെ നിരവധിപേരാണ് കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Had You Not Been A Woman…” Congress MLA Threatens Madhya Pradesh Officer On Camera