അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ കോടതിവിധിയില്‍ തൃപ്തയല്ലെന്ന് കൊല്ലപ്പെട് കോണ്‍ഗ്രസ് എം.പി ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി. വെറുതെ വിട്ടവരെ ശിക്ഷിക്കുക തന്നെ വേണം. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും സാകിയ പറഞ്ഞു.
വിധിയില്‍ തൃപ്തിയില്ലെന്ന് ടീസ്ത സെതില്‍വാദും പ്രതികരിച്ചു. ഗുല്‍ബര്‍ഗ് സംഭവവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നല്‍കിയ കേസില്‍ അന്വേഷണം തുടരുകയാണ്. ഗുല്‍ബര്‍ഗ് അടക്കമുള്ള മുന്നൂറോളം കേസുകളില്‍ സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് സാകിയ ആവശ്യപ്പെട്ടിരുന്നത്.
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 12 പ്രതികള്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷയും 1 ആള്‍ക്ക് 10 വര്‍ഷവും തടവ് ശിക്ഷയുമാണ് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വാമെന്നും കോടതി നിരീക്ഷി്ച്ചിരുന്നു.
അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കേസില്‍ 24 പേരെയാണ് പ്രത്യേക കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി 36 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.