ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ ചുമതലപ്പെടുത്തിയ 2016ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ പുനപരിശോധന ഹര്‍ജി നല്‍കിയത് നല്‍കിയത്.
പ്രധാനമന്ത്രി മോദിയുടെ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കണമെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം മാര്‍ച്ചില്‍ ജസ്റ്റിസ് വൈഷണവ് റദ്ദാക്കിയിരുന്നു. കൂടാതെ ഉത്തരവിനെതിരെ സര്‍വ്വകലാശാലയുടെ അപ്പീല്‍ അനുവദിച്ചു. യൂണിവേഴ്‌സിറ്റി കെജ്‌രിവാളിന്റെ പേരില്‍ മാനനഷ്ടകേസ് രജിസ്റ്റര്‍ ചെയ്തു. വിവരം തേടിയ കെജരിവാളിന് കോടതി 25000 രൂപ പിഴചുമത്തി.
മോദിയുടെ ബിരുദം ഓണ്‍ലൈന്‍ ലഭ്യമാണെന്ന് ഗുജറാത്ത് സര്‍വകലാശാലയുടെ അവകാശവാദം തെറ്റാണെന്നും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ഒരു വിവരവും ലഭ്യമല്ലെന്നും കെജരിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പേഴ്‌സി കവീന പറഞ്ഞു. ഓഫീസ് രജിസ്റ്റര്‍ എന്ന പേരുള്ള ഒരു ഡോക്യുമെന്റ് മാത്രമാണ് വെബ്‌സൈറ്റിലുള്ളത് ഇത് ബിരുദത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ കെജ്‌രിവാളിന്റെ പുനപരിശോധന ഹര്‍ജി ഒരു കാരണവുമില്ലാതെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഗുജറാത്ത് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.വിവരാവകാശത്തിന് അല്ലാതെ ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ വിവരം പങ്കിടുന്നതില്‍ സര്‍വ്വകലാശാലകളെ ഒഴിവാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ 2016 ല്‍ യൂണിവേഴ്‌സിറ്റി മോദിയുടെ ബിരുദ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും അക്കാര്യം ഹര്‍ജിക്കാരന് അറിയിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതൊരു പൊതുതാത്പര്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും രാഷ്ട്രീയ ആവശ്യത്തിനായി വിവരാവകാശത്തെ ഉപയാഗിക്കാനാണ് കെജ്‌രിവാള്‍ ശ്രമിച്ചതെന്നും ജസ്റ്റിസ് ബിരെന്‍ പൈഷണവ് പറഞ്ഞു.
content highlight : Gujarat high court dismisses Delhi CM’s plea on PM Modi’s degree disclosure