മമ്മൂട്ടിയുടെ കൂടെ റോഷാക്കിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. താൻ ഇടയ്ക്കിടക്ക് മമ്മൂട്ടിയോട് സംശയം ചോദിക്കുമെന്ന് ഗ്രേസ് പറയുന്നുണ്ട്. ഒരു ദിവസം മമ്മൂട്ടിയുടെ ക്ലോസ് റേഞ്ചിലുള്ള ഒരു ഷോട്ട് എടുക്കുമ്പോൾ അതിന്റെ ലെൻസ് എന്താണെന്ന് ചോദിച്ചെന്നും അത് മമ്മൂട്ടി തനിക്ക് പറഞ്ഞു തന്നെന്നും. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗ്രേസ്.
‘ഞാൻ ഇടയ്ക്കിടയ്ക്ക് മമ്മൂക്കയോട് സംശയം ചോദിക്കും. ഒരു ദിവസം മമ്മൂക്കയുടെ ക്ലോസ് റേഞ്ചിലുള്ള ഒരു ഷോട്ട് എടുത്തു കൊണ്ടിരിക്കുകയാണ്. എനിക്ക് ലെൻസ് ഏതാണെന്ന് മനസിലാവുന്നില്ല. എനിക്കങ്ങനെയുള്ള ക്യൂരിയോസിറ്റി ഒക്കെ ഉണ്ടാവും. ഞാൻ ഇങ്ങനെ നോക്കി. ചിലപ്പോൾ നമുക്ക് മനസിലാവും ഏതാണ് ലെൻസ് എന്നൊക്കെ. ഇവർ ആ ലെൻസ് എടുക്ക് എന്നൊക്ക പറയുമ്പോൾ നമുക്ക് മനസിലാവും. ഇതങ്ങനെ പറയുന്നത് കേട്ടിട്ടില്ല.
ഒരുമാതിരി ഡിസ്റ്റൻസിലാണ് നിൽക്കുന്നത്. ഏതാണ് ലെൻസ് എനിക്ക് മനസിലാകുന്നില്ല. ‘ഇതേതു ലെൻസിലാണ് മമ്മൂക്ക എടുക്കുന്നത്’ എന്ന് ചോദിച്ചു. ഇത് 100 ആണെന്ന് പറഞ്ഞു.100 എന്ന് പറയുന്ന നമുക്ക് മനസിലാവും, അത് അത്യാവശ്യ ക്ലോസ് ആണെന്ന്. ഏറ്റവും ക്ലോസറ്റ് ലെൻസ് ഏതാണ് മമ്മൂക്ക എന്ന് ചോദിച്ചു.
‘അത് പല റേഞ്ച് ഉണ്ട്, നീ എന്താ ഉദ്ദേശിക്കുന്നത്’ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഭയങ്കര ക്ലോസ് ആയിട്ട് വരുമ്പോൾ എന്തായിരിക്കും എന്ന്. ‘നമ്മൾ ഇവിടെ ഒരു ഹൺഡ്രഡ്, എത്ര വരെ കിട്ടും’ എന്നൊക്കെ അവിടെ ചോദിച്ചു. 100 അല്ലെങ്കിൽ 120 എന്നൊക്കെ പറയുന്നുണ്ട്. 120ലൊന്നും ഞാൻ ഇത് വരെ വർക്ക് ചെയ്തിട്ടില്ല.
ഞാനിതൊക്കെ ചോദിച്ചപ്പോൾ ‘നിനക്കെന്താ ഇതിലൊക്കെ ഇത്ര ക്യൂരിയോസിറ്റി, ഡയറക്ഷൻ വല്ലതും താത്പര്യമുണ്ടോ’ എന്ന് മമ്മൂക്ക ചോദിച്ചു. ഞാൻ പറഞ്ഞു അത് പിന്നെ, ഉണ്ടെന്ന രീതിയിൽ പറഞ്ഞു. ‘അതിനൊന്നും നിൽക്കണ്ട കേട്ടോ’ എന്ന് മമ്മൂക്ക പറഞ്ഞപ്പോൾ അതെന്താ ഇക്കാ എന്ന് ഞാൻ ചോദിച്ചു.
‘ അഭിനയിച്ചാൽ മതി, അഭിനയിച്ചൊക്കെ പോകട്ടെ. ഡയറക്‌ഷനൊക്കെ ചെയ്യാൻ നിന്നാൽ കുറെ സമയമൊക്കെ എടുക്കും. ഇപ്പോ ഒന്നും ചെയ്യാൻ നിൽക്കണ്ട’ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ ഓക്കെ എന്നൊക്കെ പറഞ്ഞു. എന്റെ എല്ലാ പ്രതീക്ഷയും പോയി. പിന്നെ ഞാൻ സംശയം ചോദിച്ചിട്ടില്ല. അഭിനയത്തെ പറ്റിയല്ലാതെ ടെക്നിക്കൽ സംശയം ഒന്നും ചോദിക്കാൻ പോയിട്ടില്ല,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace antony about her conversation with mammootty