ജയ്പൂര്‍: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിറച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 40 ശതമാനം പേരും കൃഷിയാണ് ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
‘രാജ്യത്തെ വിശപ്പകറ്റുന്ന കൃഷിയാണ് ഭാരതമാതാവിന്റെ യഥാര്‍ത്ഥ ജോലി’, രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജസ്ഥാനില്‍ കര്‍ഷക സമരത്തോടനുബന്ധിച്ച നടത്തിയ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം കര്‍ഷകരെ മോദി ആന്തോളന്‍ ജീവിയെന്ന് വിളിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സമരം ചെയ്തവരാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതെന്നായിരുന്നു കര്‍ഷകര്‍ മോദിക്ക് മറുപടി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക