Kerala News
ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചു; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 29, 04:05 am
Wednesday, 29th January 2020, 9:35 am

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ സഭ ബഹിഷ്‌കരിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് എത്തിയാണ് പിടിച്ചുമാറ്റിയത്.

പ്രതിഷേധത്തിനിടയിലൂടെ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിക്കുകയായിരുന്നു. നടുത്തളത്തില്‍ തന്നെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയെങ്കിലും അവിടെ നിന്നുകൊണ്ട് പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ഗോ ബാക്ക് വിളിച്ചുകൊണ്ട് നിയമസഭയുടെ പുറത്തേക്ക നീങ്ങിയത്.

നിയമസഭയുടെ പുറത്ത് കുത്തിയിരിപ്പ പ്രതിഷേധത്തിലേക്ക കടന്നിരിക്കുകയാണ് പ്രതിപക്ഷം. ഗവര്‍ണര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ക്കൊപ്പം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.