തിരുവനന്തപുരം: വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗിക അനുമതി നല്‍കിയത്.
കാര്‍ഷിക നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. 31ന് ചേരുന്ന സഭ കേന്ദ്ര കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും.
കേന്ദ്ര നിയമത്തിന് ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ഇന്ന് കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗം ചേരും.
ബദല്‍ നിയമം ജനുവരിയില്‍ ചേരുന്ന സഭയില്‍ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.
ഗവര്‍ണറുമായുള്ള തര്‍ക്കങ്ങള്‍ നീണ്ടുപോകാതെ പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരും സ്പീക്കറും രാജ്ഭവനിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു. സഭ ചേരേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫീസും ഗവര്‍ണറോട് വീണ്ടും വിശദീകരിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പ്രത്യേക സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.