ലോകമെമ്പടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ഫേവറേറ്റ് ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം.
ലോകമെമ്പടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ഫേവറേറ്റ് ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം.
ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ ഗൗതം ഗംഭീര്‍ സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ ആണ് നടത്തിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകക്കാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗൗതം ഗംഭീര്‍.
‘അയാളുടെ പ്രൈസ് ടാഗ് അയാളെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടി അവന്‍ എന്താണോ ചെയ്തത് അത് തന്നെയാണ്,’ഗംഭീര്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ടെസ്റ്റ് മത്സരത്തിലും ഏകദിനത്തിലും ടി-ട്വന്റിയിലും 668 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഐ.പി.എല്ലിലെ 26 മത്സത്തില്‍ നിന്ന് 34 വിക്കറ്റുകളും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്. 2018 താരത്തെ 9.4 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു.
വര്‍ഷങ്ങളോളം കൊല്‍ക്കത്തയുടെ കൂടെ ഉണ്ടായിരുന്ന ഗംഭീര്‍ രണ്ട് ഐ.പി.എല്‍ കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ മെന്ററായിരുന്ന ഗംഭീര്‍ ടീമിലേക്ക് മടങ്ങിയെത്തിയതിനേക്കുറിച്ചും സംസാരിച്ചിരുന്നു.
‘എന്നെ സംബന്ധിച്ചിടത്തോളം കെ.കെ.ആര്‍ വെറും ഒരു ഫ്രാഞ്ചൈസി അല്ല. എനിക്ക് ടീം ഒരു വികാരമാണ്. ആരാധകര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം, അവര്‍ ആഗ്രഹിക്കുന്നത് എനിക്ക് കൊടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ഗൗതം ഗംഭീര്‍ പറഞ്ഞു.
കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ നേതൃത്വത്തിലാണ് പുതിയ സീസണില്‍ ടീം ഇറങ്ങുന്നത്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.
Content Highlight: Goutham Gambhir Talks About K.K.R And Mitchell Starc