[share]
[]ആലപ്പുഴ: എല്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.
ജെ.എസ്.എസ്- എല്‍.ഡി.എഫ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും ഗൗരിയമ്മ അറിയിച്ചു.
20 മണ്ഡലങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാനാണ് ജെ.എസ്.എസിന്റെ തീരുമാനമെന്നാണ് സൂചന.
ഇതിനോടനുബന്ധിച്ചാണ് എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസുമായി ഉടലെടുത്ത പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ്, യു.ഡി.എഫ് വിടുകയായിരുന്നു. അപ്പോള്‍ തുടങ്ങി ഗൗരിയമ്മ എല്‍.ഡി.എഫിലേയ്ക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
ചില പരിപാടികളില്‍ എല്‍.ഡി.എഫ് നേതാക്കളുമായി വേദി പങ്കിട്ടതും യു.ഡി.എഫിനെ നിരന്തരം വിമര്‍ശിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണെന്നാണ് കണക്കാക്കപ്പെടുന്നത്.
മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജെ.എസ്.എസ് പിളര്‍ന്നിരുന്നു. എന്നാല്‍ ഭൂരിപക്ഷം ഗൗരിയമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു.