Daily News
ചര്‍ച്ച പരാജയം; നില്‍പ്പ് സമരം തുടരുമെന്ന് ഗോത്ര മഹാസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 25, 04:48 am
Thursday, 25th September 2014, 10:18 am

nilp4[]തിരുവനന്തപുരം: ആദിവാസി ഗോത്ര മഹാസഭ സെക്കട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നില്‍പ്പ് സമരം തുടരും. ആദിവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയും ആദിവാസി ഗോത്ര മഹാസഭ നേതാക്കളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

വ്യക്തമായ തീരുമാനം കൈകൊള്ളുന്നത് വരെ സമരം തുടരുമെന്ന് ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ അനുഭാവത്തോടെ പ്രതികരിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമിയും നഷ്ട പരിഹാരവും നല്‍കുന്ന കാര്യത്തില്‍ തീരുമാനമാമായെങ്കിലും ആദിവാസി മേഖലയെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുത്തി ആദിവാസി പഞ്ചായത്ത് ആയി പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

ആദിവാസി മിഷന്‍ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഗോത്രസഭാ നേതാക്കള്‍ ഉന്നയിച്ചു.