അവരെ നമുക്ക് 'പ്രത്യക്ഷബുദ്ധിജീവികള്‍' എന്നു വിളിക്കാം സഖാവെ...
Daily News
അവരെ നമുക്ക് 'പ്രത്യക്ഷബുദ്ധിജീവികള്‍' എന്നു വിളിക്കാം സഖാവെ...
ഗോപകുമാര്‍ പൂക്കോട്ടൂര്‍
Sunday, 7th August 2016, 9:09 pm

സഖാവ് എന്ന കവിത കേട്ട് വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ബുദ്ധിജീവി നാട്യമണിഞ്ഞ എല്ലാവര്‍ക്കും അന്റോണിയോ ഗ്രാംഷിക്ക് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് വിശേഷിപ്പിക്കാന്‍ ഒരു പേരുണ്ട് “പ്രത്യക്ഷബുദ്ധിജീവികള്‍”.


gopa-1

quote-mark

കാമ്പസുകളിലും തെരുവോരങ്ങളിലും സമരതീഷ്ണതയുടെയും കവിതകളുടെയും പൂമരങ്ങള്‍ ഒരുപോലെ നട്ടുനനച്ചവരണ് കേരളത്തിലെ വിദ്യാര്‍ത്ഥിയുവജനസമൂഹം. അവരുടെ ത്യാഗപൂര്‍ണമായ ജീവിതാനുഭവങ്ങള്‍ വരച്ചുകാട്ടിയതിനെ പൈങ്കിളിയെന്നും വിപ്ലവബാലാരിഷ്ടതകള്‍ നിറഞ്ഞതെന്നും ആധിക്ഷേപിച്ച് സായൂജ്യമടയുന്നവര്‍ക്ക് മുദ്രാവാക്യങ്ങള്‍ തന്നെ കവിതയാക്കിയ ഒരു തലമുറയുടെ നല്ലനമസ്‌കാരം.

gopakumar-pokkottoor| ഒപ്പീനിയന്‍: ഗോപകുമാര്‍ പൂക്കോട്ടൂര്‍ |


സഖാവ് എന്ന കവിത കേട്ട് വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ബുദ്ധിജീവി നാട്യമണിഞ്ഞ എല്ലാവര്‍ക്കും അന്റോണിയോ ഗ്രാംഷിക്ക് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് വിശേഷിപ്പിക്കാന്‍ ഒരു പേരുണ്ട് “പ്രത്യക്ഷബുദ്ധിജീവികള്‍”.

കുരുടന്‍ ആനയെകണ്ടപോലെ ചില നിരൂപണങ്ങള്‍ ചമച്ചവരോടും, വിക്കിപീഡിയയില്‍ നിന്ന് ഫെമിനിസത്തിന്റെ ബാലപാഠവു പഠിച്ച് “ചങ്കിലെ പെണ്ണെന്നു” കേട്ടപ്പോള്‍ പൂമരത്തിനും പ്രണയത്തിനും ലിംഗനിര്‍ണയ ശസ്ത്രക്രിയ നടത്തി, ഒരു കവിതയെ കൊന്ന് കൊലവിളിച്ച് അതിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെ പിരിച്ചുവിടാന്‍ ആജ്ഞാപിച്ച വിഡ്ഡികളോടും. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു പൂമരമായി പിറക്കാനെങ്കിലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാവട്ടെ. അന്നു നിങ്ങളെ ഗ്രാംഷി വിശേഷിപ്പിച്ച അനുഭവസമ്പത്തുള്ള മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജൈവബുദ്ധിജീവികളായിട്ടല്ലെങ്കിലും ഒരു വെറും ബുദ്ധിജീവി ആയെങ്കിലും നമുക്ക് പരിഗണിക്കാം.

സഖാവ് എന്ന കവിത അത് പൈങ്കിളിയാണോ അല്ലയോ എന്നതാണത്രേ പ്രത്യക്ഷബുദ്ധിജീവികളുടെ ഏറ്റവും വലിയ ആശങ്ക. ജീവിതത്തില്‍ ഒരിക്കല്‍ പോലും ചങ്കില്‍തട്ടി ഒരു മുദ്രാവാക്യം വിളിക്കാത്തവര്‍, പോസ്റ്ററിന് മൈദ കലക്കാത്തവര്‍, പോസ്‌റ്റൊറൊട്ടിക്കാത്തവര്‍, കുമ്മായംകൊണ്ട് ചുമരെഴുതാത്തവര്‍ ചുരുങ്ങിയത് ഒരു പ്രകടത്തിന് എങ്കിലും പോകാത്തവര്‍ അവരൊക്കെ ഫേസ്ബുക്കില്‍ വന്ന് തത്വസംഹിതകളെ രാസവളംപൊലെ സേവിച്ച് ബുദ്ധിജീവി നാട്യം പറയുമ്പോള്‍ നമുക്കവരെ “രാസബുദ്ധിജീവികള്‍” എന്ന പുതിയ വിശേഷണം കൂടി ചാര്‍ത്താം.


അത്തരം ഒരു കവിത എഴുതാന്‍ പോയിട്ട് അങ്ങനെ ഒരു വിളികേള്‍ക്കാന്‍ ഈ പ്രത്യക്ഷബുദ്ധിജീവികള്‍ നൂറ് തവണ ജനിക്കണം. ആര്യാ ദയാല്‍… നീ ഈണമിട്ടുപാടിയ ആ കവിതയുണ്ടല്ലോ, നിരവധി സഖാക്കളുടെ ഹൃദയമിടിപ്പുണ്ടതില്‍. പോരാട്ടങ്ങളുടെ നൂറ് ഓര്‍മ്മകളിലേക്ക് ഒറു നിമിഷം കൊണ്ട് ഒരുമിച്ച് ഓടിയെത്തിയതിന്റെ കിതപ്പ്. സഖാവെ നന്ദി, ഒരു നല്ല കവിത കേള്‍പ്പിച്ച് ഒന്ന് നന്നായി കരയിപ്പിച്ചതിനും കൂടി…


ഏറ്റവും നല്ല കവിതകള്‍ പിറവിയെടുക്കുന്നത് ഏറ്റവും തീവ്രമായ അനുഭവങ്ങളില്‍ നിന്നാണ്. അത് ആസ്വദിക്കണമെങ്കില്‍ അത്തരം അനുഭവങ്ങളും ഉണ്ടാകണം. കാമ്പസുകളിലെ സമരാനുഭവങ്ങളില്‍ നിന്നും പിറന്ന കവിതയാണ് സാം മാത്യുവിന്റെ “സഖാവ്”. തീവ്രാനുഭവങ്ങളുടെ മൂന്നക്ഷരം. അത്തരം ഒരു കവിത എഴുതാന്‍ പോയിട്ട് അങ്ങനെ ഒരു വിളികേള്‍ക്കാന്‍ ഈ പ്രത്യക്ഷബുദ്ധിജീവികള്‍ നൂറ് തവണ ജനിക്കണം. ആര്യാ ദയാല്‍… നീ ഈണമിട്ടുപാടിയ ആ കവിതയുണ്ടല്ലോ, നിരവധി സഖാക്കളുടെ ഹൃദയമിടിപ്പുണ്ടതില്‍. പോരാട്ടങ്ങളുടെ നൂറ് ഓര്‍മ്മകളിലേക്ക് ഒറു നിമിഷം കൊണ്ട് ഒരുമിച്ച് ഓടിയെത്തിയതിന്റെ കിതപ്പ്. സഖാവെ നന്ദി, ഒരു നല്ല കവിത കേള്‍പ്പിച്ച് ഒന്ന് നന്നായി കരയിപ്പിച്ചതിനും കൂടി…

കാമ്പസുകളിലും തെരുവോരങ്ങളിലും സമരതീഷ്ണതയുടെയും കവിതകളുടെയും പൂമരങ്ങള്‍ ഒരുപോലെ നട്ടുനനച്ചവരണ് കേരളത്തിലെ വിദ്യാര്‍ത്ഥിയുവജനസമൂഹം. അവരുടെ ത്യാഗപൂര്‍ണമായ ജീവിതാനുഭവങ്ങള്‍ വരച്ചുകാട്ടിയതിനെ പൈങ്കിളിയെന്നും വിപ്ലവബാലാരിഷ്ടതകള്‍ നിറഞ്ഞതെന്നും ആധിക്ഷേപിച്ച് സായൂജ്യമടയുന്നവര്‍ക്ക് മുദ്രാവാക്യങ്ങള്‍ തന്നെ കവിതയാക്കിയ ഒരു തലമുറയുടെ നല്ലനമസ്‌കാരം.

പ്രിയമുള്ളതെല്ലാം ഒരുജ്ജ്വലസത്യത്തിനായ് നീക്കിവെച്ച് (മുരുകന്‍ കാട്ടാക്കട എഴുതിപാടിയതുപോലെ തന്നെ..) പൂമരങ്ങള്‍ക്കു താഴെമാത്രമല്ല, ചുമരുകളിലും, ഇലക്ട്രിക് പോസ്റ്റുകളിലും രാത്രിയും പകലുമില്ലാതെ..എത് ക്യാമ്പസിലായാലും തെരുവിലായാലും മൈദ കലക്കി പോസ്റ്ററൊട്ടിച്ചും കുമ്മായം കൊണ്ട് ചുമരെഴുതിയും ഇതര വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകര്‍ മൂന്ന് നേരം ബിരായാണി കഴിക്കുമ്പോള്‍ ഒരു കഷ്ണം പുട്ടും കഞ്ഞിയും നാലായി പകുത്തും..ഒക്കെ തന്നെയാണ് സംഘടനാപ്രവര്‍ത്തനം നടത്തിവന്നത്.

അടുത്ത പേജില്‍ തുടരുന്നു


ജൈവ ബുദ്ധിജീവികള്‍ ഉയിര്‍ കൊള്ളേണ്ടത് സാമൂഹ്യ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാകണം. അതിന് കുറച്ചെങ്കിലും സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ച പാരമ്പര്യം വേണം. സമൂഹം സൃഷ്ട്ടിച്ചെടുക്കുന്ന ജൈവബുദ്ധിജീവികള്‍ അതെ സമൂഹത്തിന്റെ ആശയങ്ങളുടെ പതാകവാഹകരയിരിക്കും.


sam-mathew

അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആ കവിത എഴുതിയിട്ടുണ്ടാകുക. അതേ അനുഭവതീവ്രത അനുഭവിച്ചതുകൊണ്ടു തന്നെയാണ് ആ കവിത നെഞ്ചേറ്റിയിട്ടുണ്ടാകുക. അങ്ങനെയുള്ളവര്‍ക്ക് ഈ കവിത കേട്ടാല്‍ അതിലെ വരികള്‍ കേട്ടാല്‍ പ്രണയത്തേക്കാളേറെ വിപ്ലവാവേശവും തന്നെയാണ് ഇരച്ചുകയറുന്നത്..അതിന് വിമര്‍ശക പറഞ്ഞപോലെ രോമാഞ്ചം (മലയാളത്തില്‍ തന്നെ പറയുന്നു… goosebumps എന്നതായിരുന്നു ഒരു വിമര്‍ശക ഇംഗ്ലീഷിലാക്കി പറഞ്ഞത് ) ആണേല്‍ അതുതന്നെ..അതറിയണേല്‍ പോരാട്ടവീഥികളില്‍ എപ്പോഴെങ്കിലും രോമങ്ങളില്‍ ചോരയോ, ചുരുങ്ങിയത് വിയര്‍പ്പോ പൊടിഞ്ഞിട്ടുണ്ടാകണം. എങ്കില്‍ മാത്രമേ രോമാഞ്ചം ഒക്കെ ഒരു രോമാഞ്ചമായി തോന്നുകയുള്ളൂ സൂഹൃത്തേ…

അല്ലെങ്കില്‍ ഇങ്ങനെ വെള്ളം തൊടാതെ വിഴുങ്ങിയ മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമോ, എത്ര വായിച്ചിട്ടും നിങ്ങളില്‍  ദഹിക്കാതെ കിടക്കുന്ന ഏംഗല്‍സിന്റെ കുടുംബം, സമൂഹം, സ്വകാര്യസ്വത്ത് എന്നൊക്കെയോ പിറുപിറുത്ത് പുട്ടിനിടിയല്‍ തേങ്ങാ പീര ഇടുന്നതുപോലെ ബൂര്‍ഷ്വാ ഫെമിനിസം പറഞ്ഞ ആത്മനിര്‍വൃതിയടയാനേ കഴിയൂ…

ജൈവ ബുദ്ധിജീവികള്‍ ഉയിര്‍ കൊള്ളേണ്ടത് സാമൂഹ്യ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാകണം. അതിന് കുറച്ചെങ്കിലും സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ച പാരമ്പര്യം വേണം. സമൂഹം സൃഷ്ട്ടിച്ചെടുക്കുന്ന ജൈവബുദ്ധിജീവികള്‍ അതെ സമൂഹത്തിന്റെ ആശയങ്ങളുടെ പതാകവാഹകരയിരിക്കും.

അതില്‍ പ്രണയമുണ്ടാകും വിപ്ലവമുണ്ടാകും. പോസ്റ്ററൊട്ടിച്ച മരങ്ങളുണ്ടാകും, മരങ്ങള്‍ മഞ്ഞവാകയും (പീതപുഷ്പം), ചുവന്ന വാകയും (ഗുല്‍മോഹര്‍) ഉണ്ടാകും…അപ്പോ പിന്നെ ആ പൂമരങ്ങളില്‍ പൈങ്കികള്‍ ചേക്കേറിയിട്ടുണ്ടാകും. പൂമരങ്ങള്‍ക്കു കീഴെ തൊണ്ടപൊട്ടുമുച്ചത്തില്‍ മുദ്രാവാക്യം വിളികളുണ്ടാകും. മുഷ്ടികള്‍ വാനിലേക്കുയര്‍ന്നിട്ടുണ്ടാകും. ഉച്ചഭക്ഷണം പോലും മറന്ന് പ്രവര്‍ത്തിക്കുന്ന ഒരുപാട് സഖാക്കള്‍ കലാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടാകും. പലര്‍ക്കും അവരോട് പ്രണയം തോന്നിയതുപോലെ ആ പൂമരത്തിനും ഒരു പ്രണയമുണ്ടായിട്ടുണ്ടാകാം. പറയാന്‍ മടിച്ചോ പെടിച്ചോ പോയിട്ടുണ്ടാകാം. ഇതിനെ മൊത്തത്തില്‍ കലാലയം എന്നുവിളിക്കും സുഹൃത്തെ.


സഖാവെ എന്ന വിളിയിലാണ് ആസ്വാദകള്‍ ഇവിടെ പ്രകോപിതരായിരിക്കുന്നത് എന്ന് തോന്നുന്നു. ഇഷ്ടപ്പെട്ടതിനെ ഇഷ്ടമാണെന്നും, ഇഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെട്ടില്ല എന്നും പറയാം.പക്ഷെ ഇഷ്ടപ്പെടാതിരിക്കലുകളെ വിവരിക്കാന്‍ സുന്ദരമായ ഭാഷ ഉപയോഗിച്ചു കൂടെ? വാക്കിനെ വാക്കത്തികളാക്കാതിരുന്നു കൂടെ? “സഖാവെ” എന്ന വിളി തന്നെ സുന്ദരമായൊരു കവിതയാണ്. “”


sakhavu

പൂമരങ്ങളേതുമാകട്ടെ, നിറങ്ങളേതുമാകട്ടെ, പക്ഷേ ഒരു വലിയ വിദ്യാര്‍ത്ഥി യുവജന സമൂഹത്തിന്റെ നേരിനോടുള്ള പ്രണയത്തിന്റെ, നെറികേടിനെതിരായ പോരാട്ടത്തിന്റെ നിറം ചുകപ്പായിരുന്നു. കവിതക്കകത്തെ ആ ചുവപ്പ് കണ്ടിട്ടാണ് പലരും കാളകളെപ്പോലെ വിളറിപിടിക്കുകയും കോമരത്തെപ്പോലെ ഉറഞ്ഞുതുള്ളുകയും ചെയ്തതെന്ന് തോന്നുന്നു. കൊല്ലപ്പരീക്ഷ ഒന്നും രണ്ടും തവണയൊക്കെ മാറ്റിവെച്ച് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ജീവന്‍ നല്‍കിയവര്‍ നിരവധിയാണ്.

പലരും പിന്നീട് പഠന് കഴിഞ്ഞ് യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. അവിടെയും പോസ്റ്ററൊട്ടിച്ചും കുമ്മായം കൊണ്ട് ചുമരെഴുതിയും തെരുവോരങ്ങളെ ചുവപ്പിച്ചിട്ടുണ്ടാകും. അവിടെ പാതയോരങ്ങളില്‍ ചുവന്ന പൂക്കള്‍ക്കും ആ സഖാക്കളോട് പ്രണയം തോന്നിയിട്ടുണ്ടാകും.

പ്രണയമെന്നാല്‍ കരളിനുള്ളിലെ വിപ്ലവം കൂടിയാണെന്ന് മനസ്സിലാകത്തവര്‍ക്ക് അതും പൈങ്കിളിയാണെന്ന് തോന്നിയിട്ടുണ്ടാകും. പോസ്റ്ററില്‍ മനോഹരമായി പ്രതിഷേധമറിയിച്ചവര്‍, കലാലയമുറ്റത്തിന്റെ ഇടവഴികളിലും പൂമരത്തണലിലും ഒത്തുകൂടിയും പ്രകടനം നയിച്ചും അതേ ലാഘവത്തോടെ, സമരഭൂവിലേക്കും ജയിലറയിലേക്കും നടന്നുനീങ്ങിയവര്‍ പാടിയ മുദ്രാവാക്യങ്ങള്‍ ഒരു നന്മയുടെ പൂക്കാലം വിരിയിക്കാനുളള പ്രണയകവിതകള്‍ കൂടിയായിരുന്നു. ഭൂതകാലത്തെ പാതയോരങ്ങള്‍ സാക്ഷിയാക്കി അതിന്നും തുടരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് സാംമാത്യുവിന്റെ കവിത.

ഈ കവിത സമൂഹം എങ്ങനെ നെഞ്ചേറ്റിയെന്നതിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു പലരുടെയും പ്രതികരണങ്ങള്‍.

ഫേസ്ബുക്കില്‍ അരുണ്‍ സമുദ്ര ഇങ്ങനെ കുറിച്ചിടുന്നു. “”ഓരോ കവിതയും ചൊല്ലി കേള്‍ക്കുമ്പോഴും,വായിച്ചു തീര്‍ക്കുമ്പോഴും ചെറുതല്ലാത്തൊരു സുഖമോ, സങ്കടമോ മനസ്സിനെ ബാധിക്കാറുണ്ട്. അത് സാധാരണക്കാരെ മാത്രം ബാധിച്ചിരിക്കുന്ന ഒരു രോഗമായിരിക്കാം. കോളേജ് ക്യാമ്പസുകളില്‍ നിന്ന് ഒരു കവിത ജനകീയമായതിനു ശേഷം അതിനെ കളിയാക്കിക്കൊണ്ട് നിരവധി അഭിപ്രായ പ്രകടനങ്ങള്‍ കാണുന്നത് കൊണ്ട് എഴുതേണ്ടി വന്നതാണ്. സഖാവെ എന്ന വിളിയിലാണ് ആസ്വാദകള്‍ ഇവിടെ പ്രകോപിതരായിരിക്കുന്നത് എന്ന് തോന്നുന്നു. ഇഷ്ടപ്പെട്ടതിനെ ഇഷ്ടമാണെന്നും, ഇഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെട്ടില്ല എന്നും പറയാം.പക്ഷെ ഇഷ്ടപ്പെടാതിരിക്കലുകളെ വിവരിക്കാന്‍ സുന്ദരമായ ഭാഷ ഉപയോഗിച്ചു കൂടെ? വാക്കിനെ വാക്കത്തികളാക്കാതിരുന്നു കൂടെ? “സഖാവെ” എന്ന വിളി തന്നെ സുന്ദരമായൊരു കവിതയാണ്. “”

അടുത്ത പേജില്‍ തുടരുന്നു


ഇവരെക്കായാണ് ജൈവബുദ്ധിജീവികള്‍. അനുഭവപാഠങ്ങളില്‍ നിന്നെഴുതിയവര്‍. പക്ഷേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സ്വയം ബൂദ്ധിജീവിവേഷകെട്ടിയ പ്രത്യക്ഷബുദ്ധിജീവികളോടും അഭിനവ ഫെമിനിസ്റ്റ് വാദികളോടും ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.


swaraj

ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ നിലീന ശ്രീലതാ ബല്‍റാമിന് പറയാനുള്ളത് നിരവധി സഖാക്കളുടെ അനുഭവങ്ങളില്‍ കൂടി സഞ്ചരിച്ചാണ്  “” ഏഴ് കൊല്ലമായി നീണ്ട് നില്‍ക്കുന്ന കാമ്പസ് ജീവിതത്തില്‍ കണ്ടറിഞ്ഞ ചില കാര്യങ്ങളുണ്ട്. അത് മറക്കാന്‍ കഴിയില്ല. ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ മുറിയില്‍ ആദ്യം പിടിച്ച് കയറ്റിയത് ഷംസിയായിരുന്നു. കയ്യിലാദ്യം കൊടി പിടിപ്പിച്ച് മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് വിനിഷേച്ചിയും ലീനേച്ചിയും കൂടെയായിരുന്നു. ഒരു പൊതി ചോറ് കൊണ്ട് പത്തിറ്റുപത് പേരെ ഊട്ടിയ കൈ യൂണിയന്‍ ചെയര്‍മാന്‍ ശ്രീയേട്ടന്റെയായിരുന്നു.

ആര്‍ട്‌സ് ഫെസ്റ്റും എന്‍ എസ് എസ് കാമ്പുകളും ജീവിതത്തിന്റെ പാഠശാലകളാക്കിത്തന്നത് നവാസ്‌ക്കയും മണിയേട്ടനും അച്ചായനും നന്ദുവേട്ടനും സിബിനേട്ടനും ഒക്കെക്കൂടെയായിരുന്നു. ഇനിയുമുണ്ട് ലിസ്റ്റ്. അഖിലേട്ടനും ലിഖിതയും മുതല്‍ അജ്‌നാസും വേണിയും വരെ കൂടെ ജീവിച്ച സഖാക്കന്മാരെ ഇപ്പോള്‍ വൈകാരികമായല്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ എന്തുണ്ടെങ്കിലും ഇന്നും ഇവരൊക്കെ സഖാവേ എന്നു വിളിക്കുന്നതിനു പകരം പേരു വിളിക്കുമ്പൊ ചങ്ക് പതറുന്നതും ഇതേ വൈകാരികത കൊണ്ടാണ്.

ഇവരൊന്നും പൊളിറ്റിക്കല്‍ ഊഊ എക്കണോമിയുടെ ബാലപാഠം പഠിച്ചല്ല ഇതിനെറങ്ങിത്തിരിച്ചത്. കൂടെ നടക്കുന്നവന്റെ ഒഴിഞ്ഞ വയറു കണ്ട് തന്നെയാണ്. ഇത്ര അറു കൂതറ പൈങ്കിളി സഹിക്കാന്‍ വയ്യെങ്കില്‍ കാത് കൊട്ടിയടച്ചാല്‍ മതി. ആ വൈകാരികത മൂലധനമാക്കി പഠനം നടത്തുന്ന, ജീവിതത്തില്‍ മുന്നേറുന്ന കുറേ പേരിപ്പഴും ഇവിടെയൊക്കെയുണ്ട്. അവരു ജീവിച്ച് പൊക്കോട്ടെ… ഇനിയും അരിശം തീര്‍ന്നില്ലെങ്കില്‍ ഇത്രേയുള്ളൂ… “റോസിക്ക് ബുദ്ധിമുട്ടാവുന്നുണ്ടെങ്കില്‍ റോസി ഈ വീട്ടില്‍ നിന്നെറങ്ങി പൊക്കോളൂ..””

സഫിയ സാജു പ്രതികരിച്ചത് നോക്കൂ… “”പൈങ്കിളിയാവുമ്പോഴാണ് പ്രണയം പ്രണയമാവുന്നത്… സഖാവ് എന്ന കവിതയിലെ രാഷ്ട്രീയവും സ്ത്രീ പക്ഷവുമൊന്നും തത്ക്കാലം പഠിക്കാനുദ്ദേശിക്കുന്നില്ല..ആ കവിത കേട്ടിട്ട് ആരെങ്കിലുമൊക്കെ അവരുടെ കാമ്പസ് ദിനങ്ങളിലേക്ക് പോയിട്ടുണ്ടെങ്കില്‍ പറയാതെ പോയ പ്രണയം ഓര്‍ത്തിട്ടുണ്ടെങ്കില്‍ അത് ആ കവിതയുടെ വിജയമാണ്.. സഖാക്കളായി പോയത്‌കൊണ്ട് മാത്രം പ്രണയിച്ച കാലത്ത് ഒറ്റയ്‌ക്കൊന്ന് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടിയ കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു.


തൊട്ടടുത്തുള്ളപ്പോഴും കത്തുകളിലൂടെ മാത്രം സംസാരിച്ചിരുന്ന കാലം…അടുത്തിരുന്ന് സംസാരിക്കാന്‍ പറ്റാതെ പോയ ആ പ്രണയ കാലം ഞാന്‍ വീണ്ടുമോര്‍മ്മിച്ചു.. കാലം മാറിയിട്ടുണ്ടാവാം. പ്രണയം പറയാനും സംസാരിക്കാനുമൊക്കെ ഒരുപാട് മീഡിയങ്ങളുണ്ടാവാം..പക്ഷെ ഉള്ളടക്കം മാറുന്നില്ല..പ്രണയം പൈങ്കിളി തന്നെയാണ്.


തൊട്ടടുത്തുള്ളപ്പോഴും കത്തുകളിലൂടെ മാത്രം സംസാരിച്ചിരുന്ന കാലം…അടുത്തിരുന്ന് സംസാരിക്കാന്‍ പറ്റാതെ പോയ ആ പ്രണയ കാലം ഞാന്‍ വീണ്ടുമോര്‍മ്മിച്ചു.. കാലം മാറിയിട്ടുണ്ടാവാം. പ്രണയം പറയാനും സംസാരിക്കാനുമൊക്കെ ഒരുപാട് മീഡിയങ്ങളുണ്ടാവാം..പക്ഷെ ഉള്ളടക്കം മാറുന്നില്ല..പ്രണയം പൈങ്കിളി തന്നെയാണ്. സെമസ്റ്റര്‍ കാലത്തെ കാമ്പസുകളിലെ കുട്ടികള്‍ക്ക് ഈ കവിത കേള്‍ക്കാനും ഇഷ്ടപ്പെടാനും കഴിയുന്നുണ്ടെങ്കില്‍..ഈ കവിത കേട്ട് ഒരുപാട്‌പേര്‍ക്ക് പഴയ കലാലയ ദിനങ്ങളോര്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ കവിത അംഗീകരിക്കപ്പെട്ടിരിക്കുന്നു….””

വിനീഷ് കെ വിജയന്റെ അനുഭവ കുറിപ്പ്  ഇങ്ങനെ “”അതായ ദുത്തമാ ഈ കോളേജിലൊക്കെ അല്ലറ ചില മരങ്ങള്‍ ഒക്കെ കാണും. കുറച്ചു സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യം സംഘടനാ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പും പ്രകടനവും മുദ്രാവാക്യം വിളിയും ഒക്കെ ഉണ്ടാവും. ചിലപ്പോ തല്ലു കൊണ്ട് തലതകര്‍ന്നിട്ടും ചോര ചിന്തിയിട്ടും ജയിലില്‍ കിടന്നിട്ടും ഒക്കെ ഉണ്ടാവും. ഇനീപ്പോ കോളേജില്‍ തന്നെ പോകണം എന്നില്ല, നാട്ടില്‍ അല്ലറ ചില്ലറ സഘടനാ പ്രവര്‍ത്തനം നടത്തിയവര്‍ക്കും ഉണ്ടാവും ഇത് പോലെ നുറുങ്ങു സ്മരണകള്‍.

അങ്ങനെ ഉള്ളവര്‍ക്ക് ആ കവിത കേട്ടാ ചിലപ്പോ നൊസ്റ്റാള്‍ജിയ വന്നെന്നിരിക്കും. ജീവിതത്തില്‍ ഇന്നേ വരെ ഒരു പ്രകടനം പീടിക കോലായില്‍ കയറി നിന്നു കണ്ടിട്ടുപോലും ഇല്ലാത്ത നിനക്കൊക്കെ പൊതുപ്രവര്‍ത്തനം എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന പണിയാണ്. അതോണ്ടാ ഇതൊന്നും മനസ്സിലാവാത്തത്. മനുഷ്യരെ ഇടയില്‍ ഇറങ്ങി പണിയെടുക്കുമ്പോ ഇതുപോലുള്ള നൊസ്‌റാള്‍ജിയക്കുള്ള വകുപ്പൊക്കെ കിട്ടും. ഊഊ അല്ലെ ! “”

ഇവരെക്കായാണ് ജൈവബുദ്ധിജീവികള്‍. അനുഭവപാഠങ്ങളില്‍ നിന്നെഴുതിയവര്‍. പക്ഷേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സ്വയം ബൂദ്ധിജീവിവേഷകെട്ടിയ പ്രത്യക്ഷബുദ്ധിജീവികളോടും അഭിനവ ഫെമിനിസ്റ്റ് വാദികളോടും ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.

അനീതിക്കുനേരെ ഒരു തലമുറ നയിച്ച സമരത്തെക്കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ ഒരു കവിത എഴുതുകയും അതേറ്റുചൊല്ലാന്‍ ആയിരം നാക്കുകള്‍ ഉയരുകയും ചെയ്യുന്നിടത്തോളം ഈ പ്രത്യക്ഷവിമര്‍ശനം “വളര്‍ന്ന ശേഷം വേരോടെ പിഴുതെറിയേണ്ട കളകളാണ് സഖാക്കളെ. കാരണം അവരുടെ ബുദ്ധിജീവി നാട്യത്തിനും ബൂര്‍ഷ്വാ ഫെമിനിസ്റ്റ് നാട്യത്തിനും ഫാസിസത്തിന്റെ അടുക്കളയില്‍ ഒരു മുറിയുണ്ട് കൂട്ടരെ.

ഗോപകുമാര്‍ പൂക്കോട്ടൂര്‍
ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, തിരുനല്‍വേലി.