സ്‌കൂളില്‍ പഠിക്കുമ്പോഴേ ഞാന്‍ ആ താരത്തിന്റെ ഫാന്‍ബോയ് ആണ്: ഗോകുല്‍ സുരേഷ്
Entertainment
സ്‌കൂളില്‍ പഠിക്കുമ്പോഴേ ഞാന്‍ ആ താരത്തിന്റെ ഫാന്‍ബോയ് ആണ്: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th August 2023, 10:12 am

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ താന്‍ പൃഥ്വിരാജിന്റെ ആരാധകനാണെന്ന് ഗോകുല്‍ സുരേഷ്. സാധാരണ പ്രേക്ഷകന്‍ ഒരു താരത്തെ കാണുന്നതെങ്ങനെയാണോ അതുപോലെയാണ് താന്‍ സുരേഷ് ഗോപിയെ കാണുന്നതെന്നും ഗോകുല്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരുടെയെങ്കിലും പേര് മിസ് ഔട്ടായി പോയാല്‍ പ്രശ്‌നമാവും. എല്ലാവരേയും ഇഷ്ടം തന്നെയാണ്. സ്‌കൂള്‍ ടൈം തൊട്ടേ പൃഥ്വിരാജ് ഫാനാണ്. രാജുവേട്ടനോട് ഫാന്‍ബോയ് എന്ന നിലിയിലൊരു കാഴ്ചപ്പാടുണ്ട്. ഒരു പ്രേക്ഷകന്‍ സ്റ്റാറിനെ കാണുമ്പോഴുള്ള ഫ്‌ലെഞ്ചിങ് ഉണ്ടാവുമല്ലോ. അത് അച്ഛനോട് തന്നെയുണ്ട്,’ ഗോകുല്‍ പറഞ്ഞു.

സുരേഷ് ഗോപിയെ ഇന്റര്‍വ്യൂ ഷൂട്ടിനിടയില്‍ വന്ന് കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയ വീഡിയോയെ പറ്റിയുള്ള ചോദ്യത്തോടും ഗോകുല്‍ പ്രതികരിച്ചു.

‘ഞാന്‍ ഹമ്പിളാണെന്ന് പലരും പറയാറുണ്ട്. എനിക്കത് അത്ര ശരിയായി തോന്നാറില്ല. ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്. എല്ലാവരും ബഹുമാനം തരുമ്പോള്‍ അതിന് അനുസരിച്ച് പെരുമാറിയാല്‍ മതി. മോശമായി ആരെങ്കിലും പെരുമാറിയാല്‍ അതിനനുസരിച്ച് ആ ഹമ്പിള്‍നെസ് പോവും. അപ്പോള്‍ നമ്മള്‍ നമ്മളല്ലാതായി മാറും,’ ഗോകുല്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലിനുമൊപ്പമുള്ള ബന്ധത്തെ പറ്റിയും താരം സംസാരിച്ചു. ദുല്‍ഖറിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നതെന്നും അച്ഛന്‍ വിളിക്കുന്നത് കേട്ടാണ് അങ്ങനെയായതെന്നും ഗോകുല്‍ പറഞ്ഞു. പ്രണവ് ആര്‍ക്കും പിടി തരാത്ത ആളാണെന്നും ഗോകുല്‍ പറഞ്ഞു.

‘ചാലൂക്കാ എന്നാണ് ഡി.ക്യൂവിനെ വിളിക്കുന്നത്. ചാലുവും ഇക്കയും ചേര്‍ത്ത് വിളിക്കുന്നതാണ്. ചാലു എന്നാണ് അദ്ദേഹത്തിന്റെ പെറ്റ് നെയിം. വീട്ടിലൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. അച്ഛനൊക്കെ ചാലു എന്ന് പറയുന്നത് കേട്ടിട്ട് അങ്ങനെ അറിയാതെ വന്ന് പോയതാണ്. അല്ലാതെ അഡ്രസ് ചെയ്യുമ്പോള്‍ ഡി.ക്യു എന്ന് അഡ്രസ് ചെയ്യും.

അപ്പു ചേട്ടന്‍ അങ്ങനെ ആര്‍ക്കും പിടി കൊടുക്കാത്ത ആളാണ്. വിനീതേട്ടന് മാത്രമാണ് പിടി കൊടുത്തിട്ടുള്ളത് എന്ന് തോന്നുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതിനെ പറ്റി ഞാന്‍ ചോദിച്ചിട്ടില്ല.

അപ്പു ചേട്ടന്റെ ആ രീതി എനിക്ക് ഇഷ്ടമാണ്. അതില്‍ തെറ്റൊന്നുമില്ല. ലാല്‍ സാര്‍ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന് ജീവിക്കാന്‍ പറ്റാത്ത ഒരു ജീവിതമാണ് മകന്‍ ലീഡ് ചെയ്യുന്നതെന്ന്. അദ്ദേഹത്തിനും അത് സന്തോഷമാണ്,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul Suresh says that he has been a fan of Prithviraj since he was in school