ഹക്കീമിനെക്കുറിച്ച് താൻ ആദ്യമായി ഒരു ട്രെയിൻ യാത്രയിലാണ് കേൾക്കുന്നതെന്ന് പറയുകയാണ് നടൻ ഗോകുൽ. താൻ നോവൽ വായിക്കുന്നത് സിനിമയുടെ ഒഡിഷൻ കഴിഞ്ഞതിന്റെ അടുത്ത ദിവസമാണെന്നും ഗോകുൽ പറഞ്ഞു. താൻ ഒഡിഷൻ പോകുമ്പോൾ തന്റെ കൂടെ ഒരേട്ടൻ തന്റെ വയസിലുള്ള കഥാപാത്രം ഹക്കീമിന്റെത് ആണെന്ന് പറഞ്ഞു തന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു.
അന്ന് കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയിൻ യാത്രക്കിടയിൽ നിന്നാണ് ഹക്കീമിനെക്കുറിച്ച് താൻ അറിയുന്നതെന്നും ഗോകുൽ പറയുന്നുണ്ട്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയ്ക്ക് മുമ്പ് ഞാൻ നോവൽ വായിച്ചിട്ടില്ല. ഒഡിഷൻ കഴിഞ്ഞിട്ട് പിറ്റേദിവസമാണ് പുസ്തകം വാങ്ങിയിട്ട് ഞാൻ വായിക്കുന്നത്. എല്ലാ മലയാളികളെയും പോലെ ഒറ്റയിരിപ്പിന് മൂന്ന് മണിക്കൂർ കൊണ്ട് വായിച്ചെടുത്ത ആളാണ് ഞാൻ. അതിനുശേഷം ആണ് ഹക്കീമിനെ കുറിച്ച് അറിയുന്നത്.
ഞാൻ ഒഡിഷൻ പോകുന്ന സമയത്ത് ട്രെയിനിൽ വെച്ച് എന്റെ ഒരു ഏട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ ഏജ് റേഞ്ചിൽ ഉള്ളത് ഹക്കീം എന്ന കഥാപാത്രം ആയിരിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹക്കീമിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു.
കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയിൻ യാത്രക്കിടയിൽ നിന്ന് അന്നാണ് ഞാൻ ആദ്യമായിട്ട് ഹക്കീം എന്നുള്ള പേര് കേൾക്കുന്നത്. അന്ന് ആ കാര്യങ്ങൾ കേട്ടപ്പോൾ ഉറപ്പിച്ചതാണ് സിനിമ കിട്ടിയാലും ഇല്ലെങ്കിലും പുസ്തകം വാങ്ങണം വായിക്കണം എന്ന്,’ ഗോകുൽ പറഞ്ഞു.
സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിന്ന സിനിമയാണ് ആടുജീവിതം. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.
Content Highlight: Gokul says that he heard about Hakeem for the first time on a train journey