ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അഡലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.
The Big Show put on a show in Adelaide, scoring nearly HALF the runs off his own bat 🔥
He finishes on 120* and West Indies need a mammoth 242 runs to level the series 🎯 https://t.co/CwT9ODQXww | #AUSvWI pic.twitter.com/rquTOaF7kd
— ESPNcricinfo (@ESPNcricinfo) February 11, 2024
ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നടത്തിയത്. 56 പന്തില്‍ 120 റണ്‍സ് നേടികൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം.
12 ഫോറുകളും എട്ട് സിക്‌സുകളും നേടികൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 241.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കിയത്.
12 fours. 8 sixes 🔥
Adelaide witnessed a special innings 🌟 https://t.co/CwT9ODQXww | #AUSvWI pic.twitter.com/hD3q8BvnTi
— ESPNcricinfo (@ESPNcricinfo) February 11, 2024
5TH T20I CENTURY BY GLENN MAXWELL…!!! 🤯
Another Maxwell madness – a hundred in just 50 balls with 9 fours and 7 sixes. Tremendous striking by the madman from Australia. 🔥 pic.twitter.com/R849Tzda6i
— Mufaddal Vohra (@mufaddal_vohra) February 11, 2024
ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്താന്‍ മാക്‌സ്‌വെല്ലിന് സാധിച്ചു. ഇരുതാരങ്ങളും അഞ്ച് സെഞ്ച്വറികളാണ് ടി-20യില്‍ നേടിയത്. 94 ഇന്നിങ്ങ്‌സുകളില്‍ നിന്നുമാണ് മാക്‌സ് വെല്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത് ശര്‍മക്ക് അഞ്ച് സെഞ്ച്വറികള്‍ 143 ഇന്നിങ്‌സുകളില്‍ നിന്നുമാണ് നേടിയത്.
Most T20i centuries:
Glenn Maxwell – 5* (94 innings).
Rohit Sharma – 5 (143 innings).
Suryakumar Yadav – 4 (57 innings). pic.twitter.com/MvXYgSVnia— Mufaddal Vohra (@mufaddal_vohra) February 11, 2024
വിന്‍ഡീസ് ബൗളിങ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീതി മികച്ച പ്രകടനം നടത്തി. റൊമാരിയോ ഷെപ്പാര്‍ഡ്, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വിതവും വീഴ്ത്തി.
അതേസമയം ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരം വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാന്‍ ആവും ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുക. മറുഭാഗത്ത് വിജയിച്ചുകൊണ്ട് പരമ്പരയിലേക്ക് തിരിച്ചുവരാനാണ് വിന്‍ഡീസ് ലക്ഷ്യം വെക്കുക.
Content Highlight: Glenn Maxwell score a century against West Indies in T20