അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് ക്രിക്കറ്റിനെ എന്നും മനോഹരമാക്കിയിട്ടുള്ളത്. ക്രിക്കറ്റ് ചരിത്രത്തിലെ പല നിമിഷങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതായിരിക്കും. എന്നാല്‍ ഇത്തരം സംഭവങ്ങളായിരിക്കും എന്നും ക്രിക്കറ്റില്‍ ഓര്‍ത്തുവെക്കപ്പെടുന്നത്.
അത്തരത്തിലുള്ള ഒരു സംഭവമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇ.സി.എസ് എന്ന യൂറോപ്യന്‍ ക്രിക്കറ്റ് സീരീസിലും നടന്നിരിക്കുന്നത്.
റോമും ലെവന്റെയും തമ്മില്‍ നടന്ന മത്സരത്തിലാണ് ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ക്യാച്ച് എന്ന കമന്റേര്‍മാര്‍ വിശേഷിപ്പിച്ച സംഭവമുണ്ടായത്.
Can’t stop watching this.
It’s just so ridiculously casual 😂👏
[@EuropeanCricket] pic.twitter.com/2yOdXFvmAV
— That’s so Village (@ThatsSoVillage) December 6, 2021
ലെവന്റെയുടെ ബാറ്റര്‍ സിക്‌സെന്നുറപ്പിച്ച പന്ത് അനായാസം കൈപ്പിടിയിലൊതുക്കിയ റോമിന്റെ ഫീല്‍ഡറാണ് ഇപ്പോള്‍ കൈയടി നേടുന്നത്.
ആക്രോബാക്റ്റിക് സ്‌കില്ലുകളോ ഡൈവോ ഒന്നും ചെയ്യാതെ കാറ്റിനെ തഴുകിയെടുക്കുന്ന പോലെയായിരുന്നു അദ്ദേഹം ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.
ക്യാച്ചിന്റെ വീഡിയോ ട്വിറ്ററില്‍ ചര്‍ച്ചയായിട്ടുണ്ട്.
യൂറോപ്പിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇ.സി.എസ് ടൂര്‍ണമെന്റ്. രസകരമായ പല നിമിഷങ്ങളും കളികള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്.
To run or not to run, that is the question! 🤔
Scores, news, previews 👉 https://t.co/6PLADFbASj
FanCode ECS Malta Encore | 1000 matches this year | WELCOME TO #ECS21 | @FanCode @Dream11 @MaltaCricket pic.twitter.com/2t9kH69eYu
— European Cricket (@EuropeanCricket) December 5, 2021
WARNING: The reverse is not an easy shot to play 🙈
Scores, news, previews 👉 https://t.co/6PLADFbASj
FanCode ECS Malta Encore | 1000 matches this year | WELCOME TO #ECS21 | @FanCode @Dream11 @MaltaCricket pic.twitter.com/MrxAxEzDmU
— European Cricket (@EuropeanCricket) December 4, 2021
There was NEVER a second run! 🤦♂️
Scores, news, previews 👉 https://t.co/6PLADFbASj
FanCode ECS Malta Encore | 1000 matches this year | WELCOME TO #ECS21 | @FanCode @Dream11 @MaltaCricket pic.twitter.com/OmmdUqP5Za
— European Cricket (@EuropeanCricket) December 2, 2021
രസകരമായ റണ്ണൗട്ടുകളും ബൗളിംഗും കമന്ററികളുമെല്ലാമായി ക്രിക്കറ്റിന്റെ ‘സോ കോള്‍ഡ് കണ്‍വെന്‍ഷണല്‍ വേ ഓഫ് പ്ലേയിംഗ് എ മാച്ചി’ന് വിരുദ്ധമായാണ് അവര്‍ ക്രിക്കറ്റിനെ ആഘോഷിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Funny Moment in European Cricket Series