Kerala
ഇനി ജയിലിലേക്ക്; ഫ്രാങ്കോ മുളക്കലിനെ റിമാന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 24, 08:28 am
Monday, 24th September 2018, 1:58 pm

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസി ആരോപണവിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. അടുത്ത മാസം ആറാം തീയ്യതി വരെയാണ് ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.


ALSO READ: മോദിഭരണത്തില്‍ ഒരു ബാങ്ക് തട്ടിപ്പ് കൂടി; ഇത്തവണ ഗുജറാത്തില്‍ നിന്ന്, പ്രതി രാജ്യം വിട്ടു


പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബിഷപ്പിനെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെയാണ് കോടതി റിമാന്‍ഡിലേക്ക് നീങ്ങിയത്.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്.


ALSO READ: അഭിലാഷ് ടോമിയെ രക്ഷിച്ചു; സുരക്ഷിതനാണെന്ന് നാവികസേന


ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ക്രിമനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ജാമ്യഹരജിയില്‍ ഫ്രാങ്കോ ആരോപിക്കുന്നുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി കോടതി തള്ളി. പൊലീസിനെ സ്വതന്ത്ര അന്വേഷണത്തിന് അനുവദിക്കണമെന്നും കോടതി പറഞ്ഞു.