Woman Abuse
നാടകീയതക്കൊടുവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസില്‍; ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 13, 02:58 pm
Monday, 13th August 2018, 8:28 pm

ജലന്ധര്‍: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറിലെത്തി. ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരള പൊലീസ് നേരത്തെ ജലന്ധറിലെത്തിയിരുന്നു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചു. വിശ്വാസികളും വൈദികരുമടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ ഇവര്‍ തകര്‍ത്തു.

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി കേരള പൊലീസ് ജലന്ധറിലെത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ബിഷപ്പ് ചണ്ഡീഗഡിലേക്ക് കടന്നതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നു.

ALSO READ: പമ്പയില്‍ രണ്ട് പാലവും വെള്ളത്തിനടിയില്‍; ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

നേരത്തെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നില്‍ പഞ്ചാബ് പൊലീസ് സായുധസേനയെ വിന്യസിച്ചിരുന്നു.

ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണ സംഘം ആദ്യം ബിഷപ്പിന്റെ ഒപ്പമുള്ള രണ്ട് വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

WATCH THIS VIDEO: