2023ലെ ഫുട്‌ബോളിലെ ഏറ്റവും മികച്ച 100 ഫുട്‌ബോള്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നു. ഫുട്‌ബോള്‍ മാഗസിനായ ഫോര്‍ ഫോര്‍ ടുവാണ് പട്ടിക പുറത്തുവിട്ടത്.
ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്9യി സൂപ്പർ തരാം ഏർലിങ് ഹാലണ്ടും രണ്ടാം സ്ഥാനം റയൽ മാഡ്രിഡ് സൂപ്പർ തരാം ജൂഡ് ബെല്ലിങ്‌ഹാമും സ്വന്തമാക്കി.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആദ്യ 100 താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാതെ പോയത് ഏറെ ശ്രദ്ധേയമായി. അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ആറാം സ്ഥാനവും സ്വന്തമാക്കി.
2022ല്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക് റൊണാള്‍ഡോ ചേക്കേറിയിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനമാണ് റോണോ നടത്തിയത്. ക്ലബ്ബിനും രാജ്യത്തിനുമായി 56 മത്സരങ്ങളില്‍ നിന്നും 50 ഗോളുകളും 14 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. ഈ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് ആദ്യ 100 സ്ഥാനങ്ങളില്‍ ഇടം നേടാതെ പോയത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്.
അതേസമയം ലയണല്‍ മെസി പട്ടികയില്‍ ആറാം സ്ഥാനമാണ് സ്വന്തമാക്കിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടികൊണ്ട് ഗോള്‍ഡന്‍ ബോൾ സ്വന്തമാക്കാനും മെസിക്ക് സാധിച്ചു. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജേര്‍മെന്റെ ലീഗ് വണ്‍ കിരീടനേട്ടത്തിലും അര്‍ജന്റീനന്‍ സൂപ്പര്‍താരം പങ്കാളിയായിരുന്നു.
ഈ വര്‍ഷമാണ് പി.എസ്.ജിയില്‍ നിന്നും മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുന്നത്. തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ മയാമിയില്‍ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി അമേരിക്കന്‍ ക്ലബ്ബിനു വേണ്ടി നേടിയിട്ടുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി നേടിയിരുന്നു. ഈ പ്രകടനങ്ങളാണ് മെസിയെ പട്ടികയില്‍ ആറാം സ്ഥാനത്തിന് അര്‍ഹനാക്കിയത്.
പട്ടികയില്‍ ഇടം നേടിയ ആദ്യ 10 താരങ്ങള്‍
1. എര്‍ലിങ് ഹാലാന്‍ഡ്
2. ജൂഡ് ബെല്ലിങ്‌ഹാം
3. ഹാരി കെയ്ന്‍
4. കിലിയന്‍ എംബാപ്പെ
5. റോഡ്രി
6. ലയണല്‍ മെസി
7. ബെര്‍ണാഡോ സില്‍വ
8. മുഹമ്മദ് സലാ
9. അന്റോയിന്‍ ഗ്രീസ്മാന്‍
10. വിനീഷ്യസ് ജൂനിയര്‍
Content Highlight: FourFourTwo’s list of the Top 100 best footballers of 2023.