national news
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാല് വയസുകാരി ഉള്‍പ്പെടെ നാല് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 25, 02:35 am
Saturday, 25th December 2021, 8:05 am

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലു പേര്‍ മരിച്ചു.

നാലു വയസുകാരിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. മകര്‍പുര വട്സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ അപകടമുണ്ടായത്.

ജോലിക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച വീട് തകര്‍ന്നാണ് 30 കാരിയായ വര്‍ഷ ചൗഹാനും മകള്‍ നാലു വയസുകാരി റിയയും മരിച്ചത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രവി വാസവ, സതീഷ് ജോഷി എന്നിവരും അപകടത്തില്‍ മരിച്ചു.

ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സമീപ പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ത്ഥങ്ങളാണ് നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Four-yr-old among 4 killed in boiler blast at Vadodara factory