ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമത്തെ പുകഴ്ത്തി മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സിനിമയെ മസ്റ്റ് വാച്ച് എന്നാണ് വെങ്കയ്യ നായിഡു വിശേഷിപ്പിച്ചത്.
‘സീതാ രാമം കണ്ടു. അഭിനേതാക്കള്‍ക്കായി ടെക്‌നിക്കല്‍ ഡിപാര്‍ട്ടമെന്റ് മനോഹരമായ വിഷ്വലുകളാണ് സൃഷ്ടിച്ചത്. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്.
കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന ഫീലിങ് സീതാ രാമത്തിലൂടെ ലഭിച്ചു. യുദ്ധത്തിന്റെ ശബ്ദമില്ലാതെ പ്രകൃതിയുടെ സൗന്ദര്യം കണ്ടെത്തിയ സംവിധായകന്‍ ഹനു രാഘവപുടിക്കും നിര്‍മാതാവ് അശ്വനിദത്തിനും സ്വപ്‌ന മൂവി മേക്കഴ്‌സിനും ആശംസകള്‍,’ വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ വന്‍വിജയത്തിന് പിന്നാലെ സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന് ക്ഷണം ലഭിച്ചിരുന്നു.
ഓപ്പണ്‍ ജീപ്പില്‍ പോലീസ് ബുള്ളറ്റുകളുടെ അകമ്പടിയോടെയാണ് ദുല്‍ഖറിനെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന മൈതാനത്തേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തിയ താരം ഫ്‌ളാഗ് സല്യൂട്ട് നല്‍കി.
അതേസമയം പത്ത് ദിവസം കൊണ്ട് സീതാ രാമം ആഗോള ബോക്സ് ഓഫിസില്‍ നിന്നും നേടിയത് 50 കോടിയാണ്. ഒരു മലയാളി താരം തെലുങ്ക് സിനിമയില്‍ എത്തി 50 അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്നത് ഇത് ആദ്യമായാണ്.
റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യു.എസ് ബോക്സ് ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യു.എസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
చాలా కాలం తర్వాత ఓ చక్కని సినిమా చూసిన అనుభూతిని “సీతారామం” అందించింది. రణగొణధ్వనులు లేకుండా, కళ్ళకు హాయిగా ఉండే ప్రకృతి సౌందర్యాన్ని ఆవిష్కరించిన ఈ చిత్ర దర్శకుడు శ్రీ హను రాఘవపూడి, నిర్మాత శ్రీ అశ్వినీదత్, స్వప్న మూవీ మేకర్స్ సహా చిత్ర బృందానికి అభినందనలు. pic.twitter.com/eUh3i3Fwtt
മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ നായികമാരായെത്തിയ ചിത്രത്തില്‍ സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ചത്.
Content Hihglight: Former Vice President Venkaiah Naidu praises Dulquer Salmaan starrer Sita Ram