ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍(95) അന്തരിച്ചു. ശിരോമണി അകാലി ദള്‍ നേതാവായിരുന്ന പ്രകാശ് സിങ് ബാദല്‍ ശ്വാസ തടസത്തെത്തുടര്‍ന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ പിതാവാണ് പകാശ് സിങ് ബാദല്‍.94ാം വയസില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
1970ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 1977ല്‍ മൊറാര്‍ജി മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. 2015ല്‍ ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം 2020ല്‍ കര്‍ഷകസമരത്തിന് പിന്തുണ നല്‍കി തിരികെ നല്‍കിയിരുന്നു.
1927 ഡിസംബര്‍ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗര്‍ ജില്ലയിലെ മാലൗട്ടിന്റെ അടുത്തുള്ള അബുള്‍ ഖുരാനയില്‍ രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായാണ് ജനനം.