national news
കശ്മീര്‍ സ്വര്‍ഗമാണെന്നല്ലേ ബി.ജെ.പിക്കാര്‍ പറയുന്നത്, പിന്നെ ബംഗാള്‍ കശ്മീരായാല്‍ എന്താ ഇപ്പോള്‍ കുഴപ്പം! സുവേന്തുവിന്റെ വായയടപ്പിച്ച് ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 07, 10:07 am
Sunday, 7th March 2021, 3:37 pm

 

കൊല്‍ക്കത്ത: കശ്മീരിനെ പരിഹസിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാവ് സുവേന്തു അധികാരിക്ക് മറുപടിയുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ ബംഗാളിന് കശ്മീരിന്റെ അവസ്ഥയായിരിക്കും എന്ന പരാമര്‍ശത്തിനാണ് ഒമര്‍ അബ്ദുള്ള മറുപടി നല്‍കിയത്.

2019 മുതല്‍ കശ്മീര്‍ സ്വര്‍ഗ തുല്യമാണെന്നാണ് ബി.ജെ.പിക്കാര്‍ തന്നെ പറഞ്ഞുനടക്കുന്നത്. പിന്നെ ബംഗാള്‍ കശ്മീരായാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ബംഗാളികള്‍ കശ്മീരിനെ സ്‌നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ സുവേന്തു പറഞ്ഞ മണ്ടത്തരം ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്നാണ് സുവേന്തു അധികാരി ബെഹാലയിലെ റാലിയില്‍ പറഞ്ഞത്.

”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഒരു ഇസ്‌ലാമിക രാജ്യമാകുമായിരുന്നു, നമ്മള്‍ ബംഗ്ലാദേശില്‍ താമസിക്കുമായിരുന്നു. അവര്‍ (ടി.എം.സി) വീണ്ടും അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരായി മാറും” സുവേന്തു പറഞ്ഞു.

സുവേന്തുവിന്റെ പാരമര്‍ശനത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Former Jammu and Kashmir Chief Minister Omar Abdullah To Suvendhu