അശോക് ദിന്‍ഡ ബി.ജെ.പിയില്‍
national news
അശോക് ദിന്‍ഡ ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 9:36 pm

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്‍ഡ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോയുടേയും ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡണ്ട് അര്‍ജുന്‍ സിംഗിന്റേയും സാന്നിധ്യത്തിലായിരുന്നു ദിന്‍ഡ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഫെബ്രുവരി രണ്ടിനാണ് ദിന്‍ഡ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഇന്ത്യയ്ക്കായി 13 ഏകദിനങ്ങളിലും 9 ടി-20കളിലും കളിച്ചിട്ടുള്ള ദിന്‍ഡ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്.

നേരത്തെ മുന്‍താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത ചടങ്ങളില്‍ വെച്ചാണ് തിവാരി ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായത്.

ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20 യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. ബംഗാള്‍ ടീം അംഗമായ തിവാരി ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും പഞ്ചാബ് കിംഗ്‌സ്, പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കായും ജഴ്‌സിയണിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Former cricketer Ashoke Dinda joins BJP