ന്യൂദൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് Z+ ക്യാറ്റഗറി വി.ഐ.പി സുരക്ഷ ഏർപ്പെടുത്തി. സി.ആർ.പി.എഫ് സേനയിലെ കമാൻഡോകളാണ് ഗൊഗോയിക്ക് സുരക്ഷ നൽകുക. ഗൊഗോയി രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴാണ് സുരക്ഷ ഉണ്ടായിരിക്കുക.
നേരത്തെ ഗൊഗോയിക്ക് ദൽഹി പൊലീസിസിന്റെ സുരക്ഷ ഉണ്ടായിരുന്നു. 2019 നവംബറിലാണ് ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് വലിയ വിവാദമായിരുന്നു. ഇപ്പോൾ രാജ്യസഭാംഗമാണ് ഗൊഗോയി.
8 മുതൽ 12 കമാൻഡോകളാണ് ഗൊഗോയിക്ക് സുരക്ഷ ഉറപ്പാക്കാൻ ഉണ്ടാകുക. സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
അയോധ്യ, റാഫേല്‍, ശബരിമല, എന്‍.ആര്‍.സി തുടങ്ങി നിര്‍ണായകമായ കേസുകളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ വിധി പ്രസ്താവത്തിന് ശേഷമാണ് നവംബറില്‍ രഞ്ജന്‍ ഗോഗോയ് വിരമിച്ചത്.
ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, ജെ. ചെലമേശ്വര്‍, മലയാളി കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നായിരുന്നു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത്.
സുപ്രീം കോടതിയുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെ കുറിച്ചായിരുന്നു ഇവരുടെ വാര്‍ത്താ സമ്മേളനം.
അയോധ്യകേസില്‍ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാം എന്നും തര്‍ക്കഭൂമിയുടെ പുറത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ അനുവദിച്ചു കൊണ്ടുള്ള വിധിയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക