ആറ് തൃണമൂല്‍ കൗണ്‍സിലര്‍മാരെ ബി.ജെ.പിയില്‍ ചേര്‍ത്തത് തോക്കിന്‍ മുനയില്‍ നിര്‍ത്തി; ആരോപണവുമായി മമതാ ബാനര്‍ജി
India
ആറ് തൃണമൂല്‍ കൗണ്‍സിലര്‍മാരെ ബി.ജെ.പിയില്‍ ചേര്‍ത്തത് തോക്കിന്‍ മുനയില്‍ നിര്‍ത്തി; ആരോപണവുമായി മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 11:16 am

 

കൊല്‍ക്കത്ത: ആറ് തൃണമൂല്‍ കൗണ്‍സിലര്‍മാരെ ബി.ജെ.പിയില്‍ ചേര്‍ത്തത് തോക്കിന്‍മുനയില്‍ നിര്‍ത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 50 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി.

ഈ റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത ഒരു എം.എല്‍.എ മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മറ്റുള്ളവരെല്ലാം കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നുമുള്ളവരാണ്. ആറ് തൃണമൂല്‍ കൗണ്‍സിലര്‍മാരെ ബി.ജെ.പിയില്‍ ചേര്‍ത്തത് തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണെന്നും പാര്‍ട്ടി ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷനിലായ സുബ്രാന്‍ങ്ഷു റോയിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയത്.

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടിവിടുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ നരേന്ദ്രമോദി മുന്നറിയിപ്പു നല്‍കിയിരുന്നു. 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം.

പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സുബ്രാങ്ഷു റോയിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.