national news
അസം അരുണാചല്‍ അതിര്‍ത്തികളില്‍ പ്രളയ സാധ്യത; ചൈനയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 20, 07:26 am
Saturday, 20th October 2018, 12:56 pm

ഗുവാഹതി: ചൈനയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ടിബറ്റിലെ നദി തടസ്സപ്പെടുക്കുകയും ഒരു കൃത്രിമ തടാകം രൂപപ്പെടുകയും ചെയ്തു. ഇതിനെതുടര്‍ന്ന് അസം,അരുണാചല്‍ അതിര്‍ത്തികളില്‍ പ്രളയ സാധ്യതയെകുറിച്ച് ചൈന മുന്നറിയിപ്പ് നല്‍കി.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവല്‍ അതിര്‍ത്തി ജില്ലകളിലെ അധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ദേമാജി , ദിബ്രുഗര്‍ഗ്, ലക്കിംപൂര്‍, ടിന്‍സുകിയ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

Also Read:  നടയടക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്; പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിനാവില്ല: ദേവസ്വം ബോര്‍ഡിന് മാളികപ്പുറം മേല്‍ശാന്തിയുടെ മറുപടി

ചൈനീസ് എമ്പസി ചെയര്‍പേഴ്‌സണ്‍ ജി റോങ്ങ് ആണ് ഇന്ത്യയെ വിവരം അറിയിച്ചു. ചൈനയിലെ ജിയാലാ എന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

കൊല്‍ക്കത്തയില്‍ നിന്നുള്ള ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.