ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍(ജെ.എന്‍.യു)നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന് അഞ്ച് വയസ്സ് തികയുമ്പോള്‍ തന്റെ മകനെവിടെയെന്ന ചോദ്യം ആവര്‍ത്തിച്ച് ഉമ്മ ഫാത്തിമ നഫീസ്.
എന്റെ മകന്‍ എവിടെയെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് എന്ന് ദല്‍ഹി പൊലീസിനെ ടാഗ് ഫാത്തിമ നഫീസ് ട്വീറ്റ് ചെയ്തു.
എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ അഞ്ച് വര്‍ഷം മുമ്പാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നായിരുന്നു വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റേയും ആരോപണം.
എന്നാല്‍ കേസ് അന്വേഷിച്ച സി.ബി.ഐ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കേസ് അവസാനിപ്പിച്ചത്.
രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ് അവസാനിപ്പിയ്ക്കാന്‍ സി.ബി.ഐ തീരുമാനിച്ചതെന്നായിരുന്നു അന്ന് നജീബിന്റെ ഉമ്മയുടെ ആരോപണം.
I asked repeatedly since last 5 years to the @DelhiPolice where is my son !#WhereIsNajeeb#WhereIsNajeeb#WhereIsNajeeb
— Fatima Nafis (@FatimaNafis1) October 14, 2021