Kerala News
പത്തനംതിട്ടയില്‍ അഞ്ചുവയസ്സുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 11:58 am
Monday, 5th April 2021, 5:28 pm

പത്തനംതിട്ട: പത്തനംതിട്ട കുഴമ്പയില്‍ മര്‍ദ്ദനമേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Five year old child died at Pathnamthitta