ശ്രീജ-ഷാജി ദമ്പതികളെയും, ശ്രീജയുടെ ആദ്യ വിവാഹത്തിലുള്ള മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഒരു വീട്ടില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലെ വീട്ടില്‍ ഷാജി- ശ്രീജ ദമ്പതികളും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തി ഷാജിയും ശ്രീജയും തൂങ്ങി മരിച്ചതാണെന്നാന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീജയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടികളായ സൂരജ്, സുജിന്‍, സുരഭി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹമുണ്ടായിരുന്നത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്ന ഷാജിയുടെയും ശ്രീജയുടെയും മൃതദേഹം.
എന്താണ് മരണകാരണം എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മെയ് 16നായിരുന്നു ശ്രീജിയുടെയും ഷാജിയുടെയും വിവാഹം. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് പൊലീസ് പറയുന്നു.
രാവിലെ വീട് തുറക്കാത്ത നിലയില്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഇവിടെ നിന്ന് ഒരു കുറിപ്പ് കണ്ടെന്നതിയെന്നതാണ് റിപ്പോര്‍ട്ട്.